Kerala

പിഡബ്ല്യുസിയെ വിലക്കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ

പിഡബ്ല്യുസി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ്ഒരാഴ്ചത്തേക്ക് കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.സര്‍ക്കാര്‍ നടപടി ഏകപക്ഷീയമായിരുന്നുവെന്നും തങ്ങളുടെ ഭാഗം സര്‍ക്കാര്‍ കേട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിഡബ്ല്യുസി ഹൈക്കോടതിയെ സമീപിച്ചത്

പിഡബ്ല്യുസിയെ വിലക്കിയ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ
X

കൊച്ചി: പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍(പിഡബ്ല്യുസി) കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു.പിഡബ്ല്യുസി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ്ഒരാഴ്ചത്തേക്ക് കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.സര്‍ക്കാര്‍ നടപടി ഏകപക്ഷീയമായിരുന്നുവെന്നും തങ്ങളുടെ ഭാഗം സര്‍ക്കാര്‍ കേട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിഡബ്ല്യുസി ഹൈക്കോടതിയെ സമീപിച്ചത്.ഹരജിയില്‍ പ്രാഥമിക വാദം കേട്ട കോടതി സര്‍ക്കാര്‍ നടപടി താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

ഹരജിയില്‍ വിശദമായ വാദം കേട്ടത്തിനു ശേഷമായിരിക്കും അന്തിമ വിധി കോടതി പുറപ്പെടുവിക്കുക.സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍നിന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിയെ (പിഡബ്ല്യുസി) രണ്ടുവര്‍ഷത്തേയ്ക്കാണ് സര്‍ക്കാര്‍ വിലക്കിയത്. യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ ഗുരുതര വീഴ്ചവരുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഐടി വകുപ്പ് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനത്തിലെ അപാകതകളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടിയുണ്ടായിരിക്കുന്നത്. നിലവിലുള്ള കെ-ഫോണിലെ കരാറും പുതുക്കിനല്‍കില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഐടി വകുപ്പ് ഉത്തരവിറക്കിയത്.

Next Story

RELATED STORIES

Share it