കാര്‍ഷിക വികസനബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

ഈ മാസം 26ന് നടക്കാനിരിക്കുന്ന ബാങ്കിന്റെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന മൂന്ന് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക തള്ളിക്കൊണ്ട് വരണാധികാരിയെടുത്ത തീരുമാനം സ്റ്റേ ചെയ്തുകൊണ്ടും തള്ളപ്പെട്ട മൂന്നുപേരെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കാന്‍ വരണാധികാരിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയും ഉത്തരവായി.

കാര്‍ഷിക വികസനബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം: സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. ഈ മാസം 26ന് നടക്കാനിരിക്കുന്ന ബാങ്കിന്റെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്ന മൂന്ന് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക തള്ളിക്കൊണ്ട് വരണാധികാരിയെടുത്ത തീരുമാനം സ്റ്റേ ചെയ്തുകൊണ്ടും തള്ളപ്പെട്ട മൂന്നുപേരെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിക്കാന്‍ വരണാധികാരിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയും ഉത്തരവായി. വരണാധികാരിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് കെ ശിവദാസന്‍നായര്‍, കെ ഐ ആന്റണി, അനന്തകൃഷ്ണന്‍ എന്നിവര്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.

ഈ മൂന്നുപേരും പ്രതിനിധീകരിക്കുന്ന പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍നിന്നുള്ളവരെ സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രതിനിധികളായി തിരഞ്ഞെടുത്തത് നടപടി ക്രമപ്രകാരമല്ലെന്ന ന്യായീകരണമാണ് ഇവരുടെ നാമനിര്‍ദേശപത്രിക തള്ളുന്നതിന് കാരണമായി വരണാധികാരി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഭരണഘടനാ അനുസൃതമായി രൂപീകൃതമായ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വരണാധികാരിയാണ് തങ്ങളെ തിരഞ്ഞെടുത്തതെന്നും സ്ഥാനാര്‍ഥികള്‍ വാദിച്ചു. എന്നാല്‍, ഇക്കാര്യം അംഗീകരിക്കാതെയാണ് വരണാധികാരി മൂവരുടെയും നാമനിര്‍ദേശ പത്രിക തള്ളിയത്.

RELATED STORIES

Share it
Top