Kerala

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസ്: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെയുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ഹരജിയില്‍ ഫ്രാങ്കോ മുളയ്ക്കലിന് കോടതി നോട്ടീസ് അയച്ചു.വേനല്‍ അവധിക്കു ശേഷം ഹരജി കോടതി പരിഗണിക്കുമെന്നാണ് സൂചന.ഇരയായ കന്യാസ്ത്രീയും സര്‍ക്കാരുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് വേനല്‍ അവധിക്കു ശേഷം ഹരജി കോടതി പരിഗണിക്കുമെന്നാണ് സൂചന.ഇരയായ കന്യാസ്ത്രീയും സര്‍ക്കാരുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസ്: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെയുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
X

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍ സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ നടപടിക്കെതിരെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയും സര്‍ക്കാരും നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഹരജിയില്‍ ഫ്രാങ്കോ മുളയ്ക്കലിന് കോടതി നോട്ടീസ് അയച്ചു.വേനല്‍ അവധിക്കു ശേഷം ഹരജി കോടതി പരിഗണിക്കുമെന്നാണ് സൂചന.ഇരയായ കന്യാസ്ത്രീയും സര്‍ക്കാരുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് .വേനല്‍ അവധിക്കു ശേഷം ഹരജി കോടതി പരിഗണിക്കുമെന്നാണ് സൂചന. ഫ്രാങ്കോയ്‌ക്കെതിരെയുള്ള തെളിവുകള്‍ ശരിയായ നിലയില്‍ പരിശോധിക്കാതെയാണ് വെറുതെ വിട്ടതെന്ന് കേസിലെ ഇരയായ കന്യാസ്ത്രീ അപ്പീലില്‍ ആരോപിച്ചു.

വിചാരണ കോടതി ശരിയായ നിലയില്‍ പ്രതിക്കെതിരെയുള്ള സാക്ഷിമൊഴികള്‍ മുഖവിലയ്‌ക്കെടുക്കാതെയാണ് വിധി പ്രസ്താവിച്ചത്. തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു രേഖകളും ശരിയായ നിലയില്‍ പരിശോധിക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നും ഹരജിക്കാരി അപ്പീലില്‍ വ്യക്തമാക്കി. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിക്തനാക്കി വിധി പുറപ്പെടുവിച്ചിരുന്നത്.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലല്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.

2018 ജൂണിലായിരുന്നു കുറവിലങ്ങാട് മഠത്തിലെ കന്യാസത്രീ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരോ ബലാല്‍സംഗം ആരോപിച്ച് പോലിസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തിയെങ്കിലും ബിഷപ്പിനെ അറസ്റ്റു ചെയ്തിരുന്നില്ല.ഇതേ തുടര്‍ന്ന് ഇരയാക്കപ്പെട്ട കന്യാസ്ത്രീയടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ പരസ്യമായി സത്യാഗ്രഹം ആരംഭിച്ചതോടെയാണ് രാജ്യമാകെ കേസ് ശ്രദ്ധയിലേക്ക് വന്നത്.

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി സംഘടനകള്‍ രംഗത്തു വരികയും സേവ് ഔര്‍ സിസ്റ്റേഴ്‌സ് എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്ത് സമരം ശക്തിപ്പെടുത്തിയതോടെ ദിവസങ്ങള്‍ക്കു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്തു.റിമാന്റ് ചെയ്തിരുന്നു.പിന്നീട് കോടതി ഇദ്ദേഹത്തിന് ജാമ്യം നല്‍കിയിരുന്നു.2019 ഏപ്രില്‍ മാസത്തിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ് ആരംഭിച്ചത്.ഇക്കഴിഞ്ഞ ജനുവരിയിലാണ് ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.ഇതിനെതിരെയാണ് ഇരയാക്കപ്പെട്ട കന്യാസ്ത്രീയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it