സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ന്യൂനപക്ഷങ്ങളുടെ പൊതു അവകാശങ്ങളില്‍ മാത്രമേ ഇടപെടാനാവൂവെന്ന് ഹൈക്കോടതി
ന്യൂനപക്ഷ സമുദായാംഗമായ തൃശൂരിലെ ഒരു ഗ്രാനൈറ്റ് കമ്പനി എം.ഡിക്ക് 15 ദിവസത്തിനകം റവന്യു രേഖകള്‍ നല്‍കണമെന്ന ന്യൂനപക്ഷ കമീഷന്‍ ഉത്തരവിനെതിരെ തൃശൂര്‍ ലാന്‍ഡ് റെക്കാര്‍ഡ്‌സ് തഹസീല്‍ദാര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ന്യൂനപക്ഷങ്ങളുടെ പൊതു അവകാശങ്ങളില്‍ മാത്രമേ ഇടപെടാനാവൂവെന്ന് ഹൈക്കോടതി. ന്യൂനപക്ഷ സമുദായാംഗങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളില്‍ ഉത്തരവു പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ന്യൂനപക്ഷ സമുദായാംഗമായ തൃശൂരിലെ ഒരു ഗ്രാനൈറ്റ് കമ്പനി എം.ഡിക്ക് 15 ദിവസത്തിനകം റവന്യു രേഖകള്‍ നല്‍കണമെന്ന ന്യൂനപക്ഷ കമീഷന്‍ ഉത്തരവിനെതിരെ തൃശൂര്‍ ലാന്‍ഡ് റെക്കാര്‍ഡ്‌സ് തഹസീല്‍ദാര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
ക്വാറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഭൂരേഖകള്‍ ലഭ്യമാക്കാന്‍ ജെന്നി എന്നയാള്‍ നല്‍കിയ അപേക്ഷ റവന്യൂ അധികൃതര്‍ നിരസിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് 2018 നവംബര്‍ മൂന്നിന് ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടത്. എന്നാല്‍ കമ്മീഷന്റെ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി തഹസീല്‍ദാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂരിപക്ഷ ജനതക്ക് തുല്യമായി ന്യൂനപക്ഷങ്ങളെ പരിഗണിക്കാനും സുരക്ഷിതത്വ ബോധമുണ്ടാക്കാനുമാണ് ഭരണഘടനയില്‍ ന്യൂനപക്ഷ പരിരക്ഷ വിഭാവനം ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതും കമ്മീഷന് രൂപം നല്‍കിയതും ഭരണഘടനയില്‍ പറയുന്ന ന്യൂനപക്ഷ പരിരക്ഷ ഉറപ്പാക്കാനാണ്. ന്യൂനപക്ഷ ക്ഷേമം, വിദ്യാഭ്യാസ പുരോഗതി, ശാക്തീകരണം തുടങ്ങിയവയാണ് നിയമത്തിന്റെ ലക്ഷ്യം.
ന്യൂനപക്ഷ വിഭാഗക്കാരനായ ഒരാള്‍ റവന്യു രേഖകള്‍ക്കായി നല്‍കുന്ന അപേക്ഷ സംരക്ഷണത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷങ്ങളുടെ പൊതുവായ വികസനമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ അഭിവൃദ്ധിക്കോ ഉപയോഗിക്കാന്‍ കഴിയില്ല. റവന്യൂ രേഖകള്‍ക്ക് വേണ്ടി അപേക്ഷിച്ചയാളുടെ ലക്ഷ്യം സാമ്പത്തിക നേട്ടമാകാം. ഇത് കമ്മീഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT