Kerala

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം; മൂന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കേസിലെ മൂന്നാം പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം; മൂന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
X

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുന്നൂ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഫര്‍സീന്‍ മജീദ്,നവീന്‍ കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത് കേസിലെ മൂന്നാം പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ നല്‍കിയ ജാമ്യഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും ആക്രമിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നുമായിരുന്നു പ്രതികളുടെ ഹരജി പരിഗണിക്കവെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതികള്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതു സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റല്‍ രേഖകളുമുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ആക്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചത്.

വിമാനത്തില്‍ സി സി ടിവി ദൃശ്യമുണ്ടോയെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നുവെങ്കിലും സിസിടിവി ദൃശ്യം ലഭ്യമല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജി വിധി പറയാനായി ഇന്നലെ മാറ്റിയിരുന്നു.തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഇന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it