Kerala

ദേശീയ പണിമുടമക്കിനെതിരെ ഹൈക്കോടതിയില്‍ ഹരജി

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായ മാര്‍ച്ച് 28,29 തിയ്യതികളില്‍ പ്രഖ്യാപിച്ചിട്ടുളള ദേശീയ പണിമുടക്കിനെതിരെയാണ് തിരുവനന്തപുരത്തെ അഭിഭാഷകന്‍ ഹരജി സമര്‍പ്പിച്ചത്

ദേശീയ പണിമുടമക്കിനെതിരെ ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി: ദേശീയ പണിമുടമക്കിനെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായ മാര്‍ച്ച് 28,29 തിയ്യതികളില്‍ പ്രഖ്യാപിച്ചിട്ടുളള ദേശീയ പണിമുടക്കിനെതിരെയാണ് തിരുവനന്തപുരത്തെ അഭിഭാഷകന്‍ ഹരജി സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നു ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. പണിമുടക്കില്‍ കേന്ദ്രസംസ്ഥാന ജീവനക്കാര്‍ പണിമുടക്കുന്നില്ലെന്നു ഉറപ്പാക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു.

ഡയസ്‌നോണ്‍ പ്രഖ്യാപിക്കണമെന്നും ഇത്തരം സമരങ്ങള്‍ ജനജീവിതത്തെ ദുസഹമാക്കുന്നതുകൊണ്ടു ഹൈക്കോടതി അടിയന്തിരമായി ഇടപെട്ടു പണിമുടക്ക് തടയണമെന്നു ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനാണ് മാര്‍ച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Next Story

RELATED STORIES

Share it