Kerala

ഡ്യൂട്ടി സമയത്ത് പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂനിഫോം ധരിക്കണമെന്ന് ഹൈക്കോടതി

പോലിസുകാരനെ തിരിച്ചറിയാനുള്ള പ്രധാന ഘടകം അയാളുടെ യൂനിഫോമാണ്. ചട്ടം അനുവദിക്കുന്ന പ്രത്യേക അവസരങ്ങളില്‍ അല്ലാതെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എല്ലായ്‌പ്പോഴും യൂനിഫോം ധരിക്കണമെന്ന് കോടതി വ്യക്തമാക്കി

ഡ്യൂട്ടി സമയത്ത് പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂനിഫോം ധരിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: ഡ്യൂട്ടി സമയത്ത് പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂനിഫോം ധരിക്കണമെന്ന് ഹൈക്കോടതി. തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അവിനാഷ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വാഹനത്തില്‍ അനധികൃത പാര്‍ക്കിങ് സ്റ്റിക്കര്‍ യൂനിഫോമില്ലാതെ പോലിസ് ഉദ്യോഗസ്ഥന്‍ പതിച്ച നടപടി ചോദ്യം ചെയ്തതാണ് ഹരജി സമര്‍പ്പിച്ചത്. യൂനിഫോമില്ലാത്ത പോലിസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

പോലിസുകാരനെ തിരിച്ചറിയാനുള്ള പ്രധാന ഘടകം അയാളുടെ യൂനിഫോമാണ്. ചട്ടം അനുവദിക്കുന്ന പ്രത്യേക അവസരങ്ങളില്‍ അല്ലാതെ എല്ലായ്‌പോഴും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ യൂനിഫോം ധരിക്കണമെന്ന് കോടതി വ്യക്തമാക്കി. പോലിസുകാരെ പെട്ടെന്നു തിരിച്ചറിയുന്നതിനുള്ള മാര്‍ഗമാണ് യൂനിഫോം. കുറ്റകൃത്യങ്ങള്‍ തടയാനും പൗരന്മാര്‍ക്കു സംരക്ഷണം നല്‍കാനും ചുമതലപ്പെട്ട ആളാണ് അതെന്നു ജനങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ അറിയാനാവുമെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it