Kerala

വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ചുമട്ടുതൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി

തൊഴിലാളികള്‍ ശാരീരികമായി ചുമട്ടു തൊഴില്‍ ചെയ്യുന്നതിനു ശേഷിയുണ്ടൊയെന്നു പരിശോധിച്ചാല്‍ മതി. സ്ഥാപനം തൊഴിലാളികളെ ചുമട്ടുതൊഴിലാളിയായി രജിസ്റ്റര്‍ ചെയ്യുന്നതിനു സന്നദ്ധമാണോയെന്നും പരിശോധിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി

വ്യാപാര സ്ഥാപനങ്ങള്‍ക്ക്  സ്വന്തം  നിലയ്ക്ക്  ചുമട്ടുതൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി
X

കൊച്ചി: വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് അവരുടെ തൊഴിലാളികളെ ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി. ചുമട്ടു തൊഴിലെടുക്കുന്നതിനു തയ്യാറുള്ള തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. കൊല്ലത്തെ സ്വകാര്യ കശുവണ്ടി പാക്കിങ് യൂനിറ്റിലെ തൊഴിലാളികളെ ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടു കൊല്ലം അസി.ലേബര്‍ ഓഫിസര്‍ക്കും ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാനും നല്‍കിയ അപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഉടമ മന്‍സൂറും തൊഴിലാളികളും ഹൈക്കോടതിയെ സമീപിച്ചത്.

ലേബര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണമെന്നായിരുന്നു സ്ഥാപനത്തിന്റെയും അവരുടെ തൊഴിലാളികളുടെയും ആവശ്യം. ലേബര്‍ ഓഫിസര്‍ പരിശോധന നടത്തിയ സമയത്ത് തൊഴിലാളികള്‍ ലോഡിങ് അണ്‍ലോഡിങ് ജോലികള്‍ ചെയ്യുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അപേക്ഷകള്‍ തള്ളിയത്. എന്നാല്‍ തൊഴിലാളികള്‍ ശാരീരികമായി ചുമട്ടു തൊഴില്‍ ചെയ്യുന്നതിനു ശേഷിയുണ്ടൊയെന്നു പരിശോധിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി. കൂടാതെ സ്ഥാപനം തൊഴിലാളികളെ ചുമട്ടുതൊഴിലാളിയായി രജിസ്റ്റര്‍ ചെയ്യുന്നതിനു സന്നദ്ധമാണോയെന്നും പരിശോധിച്ചാല്‍ മതിയെന്നു ഉത്തരവില്‍ പറയുന്നു. തൊഴിലാളികളെ ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്തു 30 ദിവസത്തിനുള്ളില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നു കോടതി അസി.ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it