Kerala

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം: മലയാളി സൈനികന്‍ പ്രദീപിന്റെ സംസ്‌കാരം ഇന്ന്

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം: മലയാളി സൈനികന്‍ പ്രദീപിന്റെ സംസ്‌കാരം ഇന്ന്
X

തൃശൂര്‍: കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേനാ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ സംസ്‌കാരം ഇന്ന്. ജന്‍മനാടായ തൃശൂര്‍ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ വൈകീട്ടോടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. 11 മണിക്ക് ഡല്‍ഹിയില്‍നിന്ന് മൃതദേഹം കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിലെത്തിക്കും. ഉച്ചയ്ക്കുശേഷം പ്രദീപ് പഠിച്ച പുത്തൂര്‍ ജിവിഎച്ച്എസ്എസില്‍ പൊതുദര്‍ശനമുണ്ടാവും. പൊതുദര്‍ശനത്തിനുശേഷം 5.30ഓടെ മൃതദേഹം വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

ഡല്‍ഹി സൈനിക ആശുപത്രിയില്‍ ഡിഎന്‍എ പരിശോധനാഫലം പൂര്‍ത്തിയാക്കിയാണ് മൃതദേഹം കൊണ്ടുവരുന്നത്. നേരത്തെ ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു റിപോര്‍ട്ട്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു.

ഛത്തീസ്ഗഡില്‍ മാവോവാദികള്‍ക്കെതിരായ ഓപറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്. 2018 ലെ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ സംഘത്തില്‍ പ്രദീപുണ്ടായിരുന്നു. അന്ന് സ്വമേധയാ സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് ഉള്‍പ്പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചു. 6 മാസം മുമ്പാണു കോയമ്പത്തൂര്‍ സൂലൂരിലെത്തിയത്.

Next Story

RELATED STORIES

Share it