Kerala

തുലാവര്‍ഷം കനത്തു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വടക്കല്‍ ജില്ലകളില്‍ മുഴുവന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിച്ചു.

തുലാവര്‍ഷം കനത്തു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: തുലാവര്‍ഷം കനത്തതോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ ഇടിയോട് കൂടി ശക്തമായ മഴ പെയ്യുന്നു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വടക്കല്‍ ജില്ലകളില്‍ മുഴുവന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിച്ചു.

വിവിധ ജില്ലകളില്‍ താഴെപറയും പ്രകാരം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ഒക്ടോബര്‍ 18 - കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്

ഒക്ടോബര്‍ 19- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം

ഒക്ടോബര്‍ 20- കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്

ഒക്ടോബര്‍ 21- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്

കനത്ത മഴയെ തുടര്‍ന്ന് അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് പൊന്‍മുടിയിലേക്കുള്ള യാത്ര അനുവദിക്കില്ലന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it