Kerala

മഴ: കാസര്‍കോട്ടെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി

കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്

മഴ: കാസര്‍കോട്ടെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി
X

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലും ഇന്ന്(ബുധനാഴ്ച) ജില്ലാ കലക്്ടര്‍ ഡോ. ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂരില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും പ്രൊഫഷനല്‍ കോളജുകള്‍ക്കും അവധിയുണ്ട്. കണ്ണൂരില്‍ പ്രൊഫഷനല്‍ കോളജുകള്‍ക്കും വയനാട്ടിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും അവധി ബാധകമല്ല.




Next Story

RELATED STORIES

Share it