Kerala

കനത്ത മഴ: ദേശീയ ദുരന്ത നിവാരണ സേന എറണാകുളത്ത്

22 അംഗ സംഘമാണ് എത്തിയിരിക്കുന്നത്.ഫീല്‍ഡ് കമാന്‍ഡര്‍ രാം ബാബു സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്

കനത്ത മഴ: ദേശീയ ദുരന്ത നിവാരണ സേന എറണാകുളത്ത്
X

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകപ്പിിന്റെ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന എറണാകുളം ജില്ലയിലെത്തി.22 അംഗ സംഘമാണ് എത്തിയിരിക്കുന്നത്.

ഫീല്‍ഡ് കമാന്‍ഡര്‍ രാം ബാബു സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്. സേനാംഗങ്ങള്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പറവൂര്‍ താലൂക്കിലെ പുത്തന്‍വേലിക്കര പ്രദേശം സംഘം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. കാക്കനാട് യൂത്ത് ഹോസ്റ്റലിലാണ് 22 അംഗ സംഘം ക്യാംപ് ചെയ്യുന്നത്.

Next Story

RELATED STORIES

Share it