Kerala

മഴക്കെടുതി: ഇടുക്കി ജില്ലയില്‍ കെഎസ്ഇബിയ്ക്ക് 11.19 കോടി രൂപയുടെ നാശനഷ്ടം

അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ 11 കെവി ലൈനും 40 കിലോമീറ്റര്‍ അളവില്‍ സാധാരണ ലൈനും കമ്പി പൊട്ടി നഷ്ടം സംഭവിച്ചു.

മഴക്കെടുതി: ഇടുക്കി ജില്ലയില്‍ കെഎസ്ഇബിയ്ക്ക് 11.19 കോടി രൂപയുടെ നാശനഷ്ടം
X

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ ഇടുക്കി ജില്ലയില്‍ വൈദ്യുത മേഖലയ്ക്ക് 11.19 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചു. കനത്ത മഴയിലും കാറ്റിലും 11 കെവി പോസ്റ്റുകള്‍ 478 എണ്ണം, സാധാരണ പോസ്റ്റുകള്‍ 1378 എണ്ണം, മൂന്ന് ട്രാന്‍സ്‌ഫോമറുകള്‍ എന്നിവയ്ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ 11 കെവി ലൈനും 40 കിലോമീറ്റര്‍ അളവില്‍ സാധാരണ ലൈനും കമ്പി പൊട്ടി നഷ്ടം സംഭവിച്ചു. ഈ മാസം ഒന്ന് മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ചിത്തിരപുരം, രാജാക്കാട്, രാജകുമാരി, ഉടുമ്പന്‍ചോല, പൈനാവ്, മറയൂര്‍, കട്ടപ്പന, ഉപ്പുതറ, പീരുമേട്, അടിമാലി , വണ്ടന്‍മേട്, ഇടമലക്കുടി, മുരിക്കാശ്ശേരി, അണക്കര മേഖലകളിലാണ് വൈദ്യുത വിതരണ ശൃംഖലയ്ക്ക് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്.

Next Story

RELATED STORIES

Share it