Kerala

കൊച്ചിയിലെ വെള്ളക്കെട്ട്: റിപോര്‍ടില്‍ വൈരുധ്യം; കൊച്ചി കോര്‍പറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയും സൂപ്രണ്ടിംഗ് എഞ്ചിനിയറും സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ പരസ്പര വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് കോടതി വിമര്‍ശനമുന്നയിച്ചത്. ഒരു സ്ഥാപനത്തില്‍ നിന്നും വ്യത്യസ്തമായ റിപോര്‍ട്ടുകള്‍ ഫയല്‍ ചെയ്യാന്‍ ഇടയായത് സംബന്ധിച്ച് കോടതി ഒരാഴ്ചയ്ക്കകം വിശദീകരണം ബോധിപ്പിക്കാന്‍ കോര്‍പറേഷനും ജില്ലാ കലക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി

കൊച്ചിയിലെ വെള്ളക്കെട്ട്: റിപോര്‍ടില്‍ വൈരുധ്യം; കൊച്ചി കോര്‍പറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം
X

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച് പരസ്പര വിരുദ്ധമായ റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിന് കൊച്ചി കോര്‍പറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയും സൂപ്രണ്ടിംഗ് എഞ്ചിനിയറും സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ പരസ്പര വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് കോടതി വിമര്‍ശനമുന്നയിച്ചത്. ഒരു സ്ഥാപനത്തില്‍ നിന്നും വ്യത്യസ്തമായ റിപോര്‍ട്ടുകള്‍ ഫയല്‍ ചെയ്യാന്‍ ഇടയായത് സംബന്ധിച്ച് കോടതി ഒരാഴ്ചയ്ക്കകം വിശദീകരണം ബോധിപ്പിക്കാന്‍ കോര്‍പറേഷനും ജില്ലാ കലക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി.കോര്‍പറേഷന്റെ റിപോര്‍ട്ടുകളില്‍ കലക്ടറും കലക്ടറുടെ റിപോര്‍ട്ടില്‍ കോര്‍പറേഷനും മറുപടി നല്‍കണം. താന്‍ അടുത്തയിടെയാണ് ചുമതല ഏറ്റതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തിയായിട്ടില്ലന്നും ഉടന്‍ പൂര്‍ത്തിയാക്കുമെന്നുമാണ് കോര്‍പറേഷന്‍ സെക്രട്ടറി റിപോര്‍ട്ടില്‍ അറിയിച്ചത്.

പേരണ്ടുര്‍ കനാലിന്റെ ശുചീകരണം 50 ശതമാനം പുര്‍ത്തിയായെന്ന് എഞ്ചിനീയര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയപ്പോള്‍ 33 ശതമാനം പൂര്‍ത്തിയായെന്ന് സെക്രട്ടറിയും അറിയിച്ചു. ഇതിലെ വൈരുദ്ധ്യമാണ് കോടതി കണ്ടെത്തിയത്. ഓപറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കിയ സ്ഥലങ്ങില്‍ വെള്ളക്കെട്ടില്ലന്നും കോര്‍പറേഷന്‍ പണി നടത്തിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുണ്ടായതെന്നുമാണ് കലക്ടറുടെ റിപോര്‍ട്ട്. വെള്ളക്കെട്ടിന് കാരണം അറിയിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കലക്ടറും കോര്‍പറേഷനും റിപോര്‍ട് സമര്‍പ്പിച്ചത്.പി ആന്റ് ടി കോളനിവാസികളുടെ പുനരധിവാസത്തിന് ജിസിഡിഎയെ ചുമതലപ്പെടുത്തിയെന്നും 14 കോടി അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് 10ന് വീണ്ടും പരിഗണിക്കും. മുല്ലശേരി കനാലിലെ തടസ്സമാണ് വെള്ളക്കെട്ടിന് കാരണമെന്നും തടസ്സം നീക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു

Next Story

RELATED STORIES

Share it