Kerala

എറണാകുളത്തെ വെള്ളക്കെട്ട്: ബ്രേക്ക് ത്രൂ പദ്ധതി പരാജയമെന്ന് യൂത്ത് കോണ്‍ഗ്രസ്;വെള്ളം നിറഞ്ഞ കനാലില്‍ ഇറങ്ങി സമരം

ഒറ്റ ദിവസത്തെ മഴമൂലം കൊച്ചി നഗരം വെള്ളക്കെട്ടിലായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നേതൃത്വം കൊടുക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബോട്ട് ജെട്ടിക്ക് സമീപമുള്ള മുല്ലശ്ശേരി കനാലില്‍ ഇറങ്ങി നിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്

എറണാകുളത്തെ വെള്ളക്കെട്ട്: ബ്രേക്ക് ത്രൂ പദ്ധതി പരാജയമെന്ന് യൂത്ത് കോണ്‍ഗ്രസ്;വെള്ളം നിറഞ്ഞ കനാലില്‍ ഇറങ്ങി സമരം
X

കൊച്ചി : എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയായ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിനെതിരെ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ്. ഒറ്റ ദിവസത്തെ മഴമൂലം കൊച്ചി നഗരം വെള്ളക്കെട്ടിലായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ നേതൃത്വം കൊടുക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബോട്ട് ജെട്ടിക്ക് സമീപമുള്ള മുല്ലശ്ശേരി കനാലില്‍ ഇറങ്ങി നിന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, പി ആന്‍ഡ് ടി കോളനി, പനമ്പിള്ളി നഗര്‍, രവിപുരം എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വെള്ളക്കെട്ട് ബാധിച്ചിരിക്കുന്നത്. ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ബ്രേക്ക് ത്രൂ ഓപ്പറേഷന്റെ തൊണ്ണൂറ് ശതമാനം വിജയമാണെന്നാണ്. എന്നിരുന്നാലും ഒറ്റ ദിവസത്തെ മഴ മൂലം നഗരം വെള്ളക്കെട്ടിലായത് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ പരാജയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു

.യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം കമ്മിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ്, സംസ്ഥാന സെക്രട്ടറി, പി വൈ ഷാജഹാന്‍,ജിഷ്ണു രാജു, സോണി ജോര്‍ജ്,ഫൈസല്‍ ടി കെ എന്നിവര്‍ നേതൃത്വം നല്‍കി. അടിയന്തരമായി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നു നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ് മുന്നറിയിപ്പ് നല്‍കി

Next Story

RELATED STORIES

Share it