Kerala

കനത്ത മഴ: എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് അടക്കം എറണാകുളം നഗരം, പശ്ചിമ കൊച്ചി എന്നിവടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് നേരിടുന്നത്. എറണാകുളം നഗരത്തിലെ എം ജി റോഡിന്റെ പലഭാഗങ്ങളിലും രൂക്ഷമായ വെളള്ളക്കെട്ടാണ് നേരിടുന്നത്.കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡ് എകദേശം മൂഴുവന്‍ ഭാഗവും വെള്ളത്തിലായ അവസ്ഥയിലാണ്.ചിറ്റൂര്‍ റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്.ഇത് കൂടാതെ ഉദയകോളനി, പി ആന്റി കോളനി, കമ്മട്ടിപാടം മേഖല എന്നിവടങ്ങളിലെ വീടുകള്‍ എല്ലാം തന്നെ വെള്ളത്തിലാണ്

കനത്ത മഴ: എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
X

കൊച്ചി: ഇന്നലെ രാത്രി വൈകി തുടങ്ങിയ ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലായി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് അടക്കം എറണാകുളം നഗരം, പശ്ചിമ കൊച്ചി എന്നിവടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് നേരിടുന്നത്. എറണാകുളം നഗരത്തിലെ എം ജി റോഡിന്റെ പലഭാഗങ്ങളിലും രൂക്ഷമായ വെളള്ളക്കെട്ടാണ് നേരിടുന്നത്.കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡ് എകദേശം മൂഴുവന്‍ ഭാഗവും വെള്ളത്തിലായ അവസ്ഥയിലാണ്. വെള്ളക്കെട്ടിനകത്താണ് ഓഫിസ് തന്നെ പ്രവര്‍ത്തിക്കുന്നത് എന്നാതാണ് അവസ്ഥ.ചിറ്റൂര്‍ റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്.ഇത് കൂടാതെ ഉദയകോളനി, പി ആന്റി കോളനി, കമ്മട്ടിപാടം മേഖല എന്നിവടങ്ങളിലെ വീടുകള്‍ എല്ലാം തന്നെ വെള്ളത്തിലാണ്.

കുമ്പളങ്ങി മേഖലയില്‍ രോഗികളുടെയടക്കം വീടുകള്‍ വെള്ളത്തിലായി.പശ്ചിമ കൊച്ചിയില്‍ മുണ്ടം വേലി അടക്കമുള്ള മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.തോപ്പുപടി മേഖലയിലും വെള്ളക്കെട്ടാണ്.എറണാകുളം നഗരത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ സമീപമുള്ള പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കടവന്ത്ര മേഖലയിലെ പല ഭാഗങ്ങളും വെള്ളത്തിലാണ്.കഴിഞ്ഞ പ്രളയസമയത്ത് കൊച്ചി നഗരത്തില്‍ വന്‍ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് ഓപറേഷന്‍ ബ്രേക്ക് ത്രൂ എന്ന പദ്ധതി നടപ്പിലാക്കി വരികയായിരുന്നു.നഗരത്തിലെ പല പ്രധാന കനാലുകളെല്ലാം ആഴം കൂട്ടി വൃത്തിയാകുന്ന നടപടികളും നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പൂര്‍ണമായും പ്രയോജനപ്പെട്ടില്ലെന്നാണ് ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ചൂണ്ടിക്കാണിക്കുന്നത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് എറണാകുളം ജില്ല വലിയ ആങ്കയിലാണ്. ഇതിനിടയിലാണ് ഇപ്പോള്‍ രൂക്ഷമായ വെള്ളക്കെട്ടും ഉണ്ടായിരിക്കുന്നത്.ചെല്ലാനം മേഖലകളില്‍ കടലാക്രമണവും രൂക്ഷമാണ്.മേഖലയില്‍ കൊവിഡ് രോഗ വ്യാപനവും ഉള്ള പ്രദേശമാണ്.എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണെന്ന് ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു.പി ആന്റി കോളനിയില്‍ ഉളളവരെ ക്യാംപിലേക്ക് മാറ്റുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടത്തുകയാണ്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമെ ക്യാംപുകളിലേക്ക് ആളുകളെ മാറ്റാന്‍ കഴിയു. അതിനുള്ള നടപടികള്‍ ആരംഭിച്ചു.നേരത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ടി ജെ വിനോദ് എം എല്‍ എ പറഞ്ഞു.

Next Story

RELATED STORIES

Share it