വേനല്‍ മഴയില്‍ സംസ്ഥാനത്ത് 82 കോടിയുടെ കൃഷിനാശം
ഏപ്രിലില്‍ ശക്തിപ്പെട്ട മഴയും കാറ്റും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നാശം വിതച്ചു.

തിരുവനന്തപുരം: ഏപ്രില്‍, മെയ് മാസങ്ങളിലുണ്ടായ വേനല്‍ മഴയില്‍ കേരളത്തില്‍ 82 കോടിയുടെ കൃഷി നാശമുണ്ടായതായി കൃഷി വകുപ്പ്. ഏപ്രിലില്‍ ശക്തിപ്പെട്ട മഴയും കാറ്റും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നാശം വിതച്ചു. 300 ഏക്കറോളം പാടശേഖരം നശിച്ചു. 5.67 കോടിയുടെ നഷ്ടമുണ്ടായി. ശക്തമായ കാറ്റിലും മഴയിലും 150 ഏക്കറിലെ വാഴകൃഷി നശിക്കുകയും 15.30 കോടിയുടെ നഷ്ടമുണ്ടാകുകയും ചെയ്തു. 10,870 കര്‍ഷകര്‍ക്കാണ് വിളനാശം സംഭവിച്ചത്.
1,770 ഹെക്ടറിലെ നെല്‍കൃഷി നശിച്ചതിലൂടെ 33.56 കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ഇത് ഏറെയും ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ്. 85 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്. ഇത് പ്രധാനമായും മലപ്പുറം ജില്ലകളിലാണ്. കൃഷിവകുപ്പിന്റെ കണക്കില്‍ ന്ഷ്ടം 8.52 കോടി.
റെക്കോർഡ് വിലയിലെത്തി നില്‍ക്കുന്ന ഏലം 125 ഹെക്ടറിലേറെ നശിച്ചു. 13 കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. 39 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. നഷ്ടം 1.89 കോടി.
RELATED STORIES
സൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില് മലയാളമടക്കം നാല് ഭാഷകളില് എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്ജയില് കൂടുതല് സുരക്ഷ ഒരുക്കി ഷാര്ജ പോലിസ്
18 March 2023 8:03 AM GMTറമദാനില് ഉംറ നിര്വഹിക്കാന് രജിസ്റ്റര് ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMT