Kerala

വീണ്ടും ആകാശ ദൗത്യം; തിരുവനന്തപുരത്ത് നിന്നും തുടിക്കുന്ന ഹൃദയം ഹെലികോപ്ടറില്‍ എറണാകുളത്ത് എത്തിച്ചു

തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയായ സണ്ണി തോമസ്(55)ല്‍ വെച്ചു പിടിപ്പിക്കുന്നത്. അനുജിത്തിന്റെ മറ്റ് ഏതാനും അവയവം അമൃത ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിക്കും വെച്ചു പിടിപ്പിക്കും.ഇന്ന് ഉച്ചയോടെ തിരുവനന്തപരുത്ത് നിന്നും ഹൃദയം അടക്കമുള്ള അവയവങ്ങളുമായി മെഡിക്കല്‍ സംഘം പുറപ്പെട്ട ഹെലികോപ്ടര്‍ 2.40 ഓടെ എറണാകുളം ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിന്റെ ഹെലിപാഡില്‍ ഇറങ്ങി.തുടര്‍ന്ന് ആംബുലന്‍സില്‍ മൂന്നര മിനിറ്റുകൊണ്ട് ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ തുടങ്ങി

വീണ്ടും ആകാശ ദൗത്യം; തിരുവനന്തപുരത്ത് നിന്നും തുടിക്കുന്ന ഹൃദയം ഹെലികോപ്ടറില്‍ എറണാകുളത്ത് എത്തിച്ചു
X

കൊച്ചി: തിരുവനന്തപുരത്തു നിന്നും ഹൃദയവുമായി സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്ടര്‍ വീണ്ടും കൊച്ചിയിലെത്തി. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയായ സണ്ണി തോമസ്(55)ല്‍ വെച്ചു പിടിപ്പിക്കുന്നത്. അനുജിത്തിന്റെ മറ്റ് ഏതാനും അവയവം അമൃത ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിക്കും വെച്ചു പിടിപ്പിക്കും.ഇന്ന് ഉച്ചയോടെ തിരുവനന്തപരുത്ത് നിന്നും ഹൃദയം അടക്കമുള്ള അവയവങ്ങളുമായി മെഡിക്കല്‍ സംഘം പുറപ്പെട്ട ഹെലികോപ്ടര്‍ 2.40 ഓടെ എറണാകുളം ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിന്റെ ഹെലിപാഡില്‍ ഇറങ്ങി.ഈ സമയം അവയവങ്ങള്‍ അതിവേഗം ആശുപത്രിയില്‍ എത്തിക്കുന്നതിനായി എറണാകുളം നഗരത്തില്‍ ഒരു ഭാഗത്തു കൂടിയുള്ള ഗരതാഗതം കൊച്ചി സിറ്റി പോലിസ് നിരോധിച്ചിരുന്നു.

തുടര്‍ന്ന് ഹെലിപാഡിനു സമീപം തയ്യാറാക്കി നിര്‍ത്തിയിരുന്ന ലിസി ആശുപത്രിയിലെ ആംബുലന്‍സിലേക്ക് ആശുപത്രി പി ആര്‍ ഒ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം തുടിക്കുന്ന ഹൃദയം അടങ്ങിയ പെട്ടി ഏറ്റു വാങ്ങി പോലിസിന്റെ അകമ്പടിയോടെ ആശുപത്രിയിലേക്ക് കുതിച്ചു.ബോള്‍ഗാട്ടിയില്‍ നിന്നും മൂന്നര മിനിറ്റുകൊണ്ട് ആംബുലന്‍സ് ലിസി ആശുപത്രിയില്‍ കുതിച്ചെത്തി.തുടര്‍ന്ന് ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ സണ്ണി തോമസില്‍ അനുജിത്തിന്റെ ഹൃദയം തുന്നിച്ചേര്‍ക്കുന്ന നടപടികള്‍ ആരംഭിച്ചു.അനുജിത്തിന്റെ വന്‍കുടലും ചെറുകുടലുമടക്കമുള്ള ഏതാനും അവയവം മറ്റൊരു ആംബുലന്‍സില്‍ അമൃത ആശുപത്രിയിലും എത്തിച്ചു.12 വര്‍ഷത്തിലധികമായി ഹൃദ്രോഗിയാണ് സണ്ണി തോമസ്. ഹൃദയം മാറ്റിവെയ്ക്കാതെ മുന്നോട്ടു പോകില്ലെന്ന അവസ്ഥിയില്‍ അനുയോജ്യമായ ഹൃദയം ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു.ഇതിനിടയിലാണ് ഇന്നലെ തിരുവനന്തപരുത്തെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അനുജിത്തിന്റെ ഹൃദയം സണ്ണി തോമസിന് അനുയോജ്യമാണെന്ന് കണ്ടെത്തിയത്.അനുജിത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതോടെ പിന്നെ കാര്യങ്ങള്‍ എല്ലാം വേഗത്തിലായി.

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ദന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇന്ന് പുലര്‍ച്ചയോടെ എറണാകുളത്ത് നിന്നും പുറപ്പെട്ട് തിരുവനന്തപുരത്തെത്തി.തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അനുജിത്തില്‍ നിന്നും ഹൃദയം അടക്കമുള്ള അവയവങ്ങള്‍ വേര്‍പെടുത്തുന്ന ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് രണ്ടു മണിയോടെ അവയവങ്ങളുമായി ഹെലികോപ്കടര്‍ എറണാകുളത്തേയക്ക് പുറപ്പെട്ടു.ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട സമയത്ത് തന്നെ ലിസി ആശുപത്രിയില്‍ സണ്ണി തോമസിന്റെ ശസ്ത്രക്രിയ നടപടികള്‍ ആരംഭിച്ചിരുന്നു.

ഇത് മൂന്നാം തവണയാണ് ഇത് മൂന്നാം തവണയാണ് തിരുവന്തപുരത്ത് നിന്നും ആകാശ മാര്‍ഗം ഹൃദയം എറണാകുളത്ത് ലിസി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തുന്നത്.ആദ്യ തവണ നേവിയുടെ വിമാനത്തില്‍ മാത്യു അച്ചാടനായി തിരുവനന്തപരുത്ത് നിന്നും ഹൃദയം എത്തിച്ച് തുന്നിച്ചേര്‍ത്തിരുന്നു.ഇതിനു ശേഷം ഏതാനും നാളുകള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വാടകയക്ക് എടുത്ത ഹെലികോപ്ടറിലുമാണ് തിരുവനന്തപുരത്ത് നിന്നും വീണ്ടും ഹൃദയം കൊച്ചിയില്‍ എത്തിച്ചത്.കോതമംഗലം സ്വദേശിനി ലീനയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറില്‍ ഹൃദയം എറണാകുളത്ത് എത്തിച്ച് ശസ്ത്രക്രിയ നടത്തിയത്.ഹൃദയം അമിതമായി വികസിക്കുന്ന രോഗത്തിന് അടിമായായിരുന്ന കോതമംഗലം സ്വദേശി ലീന മെയ് ഒന്‍പതിനാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എറണാകുളം ലിസി ആശുപത്രിയില്‍ വിധേയയായത്. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ലാലി ടീച്ചറുടെ (50) ഹൃദയമാണ് ഇപ്പോള്‍ ലീനയില്‍ മിടിക്കുന്നത്.

Next Story

RELATED STORIES

Share it