റെയില്‍വെ ജീവനക്കാരുടെ ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ക്ക് കൈകോര്‍ത്ത് മൈക്രോസോഫ്റ്റ്

റെയില്‍വെയുടെ കീഴിലുള്ള 125 ആശുപത്രികള്‍ക്ക് പുറമെ 133 അംഗീകൃത സ്വകാര്യ ആശുപത്രികളില്‍ നിന്നും റെയില്‍വെ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഇനി മൈക്രോസോഫ്റ്റിന്റെ കൈസാല ആപ്പുവഴി ലഭ്യമാക്കും.

റെയില്‍വെ ജീവനക്കാരുടെ ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ക്ക് കൈകോര്‍ത്ത് മൈക്രോസോഫ്റ്റ്

തിരുവനന്തപുരം: റെയില്‍വെ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ രാജ്യത്ത് ഉടനീളം ബന്ധപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ മൈക്രോ സോഫ്റ്റ്മായി കൈകോര്‍ക്കുന്നു. റെയില്‍വെയുടെ കീഴിലുള്ള 125 ആശുപത്രികള്‍ക്ക് പുറമെ 133 അംഗീകൃത സ്വകാര്യ ആശുപത്രികളില്‍ നിന്നും റെയില്‍വെ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഇനി മൈക്രോ സോഫ്റ്റിന്റെ കൈസാല ആപ്പുവഴി ലഭ്യമാക്കും.

ഈ ആപ്പ് ഉപയോഗിച്ച് റെയില്‍വെ ജീവനക്കാര്‍ക്ക് ആരോഗ്യപരിരക്ഷക്ക് വേണ്ടി അടുത്തുള്ള രജിസ്ട്രര്‍ ചെയ്ത ഡോക്ടര്‍മാരേയും എംപാനല്‍ ചെയ്തിട്ടുള്ള രോഗ നിര്‍ണയ കേന്ദ്രങ്ങളേയും വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഇതോടൊപ്പം ഡോക്ടര്‍മാരുടെ അപ്പോയ്‌മെന്റുകള്‍ ബുക്ക് ചെയ്യുന്നതിനും രോഗനിര്‍ണയം ലാബ് റിപ്പോര്‍ട്ടുകള്‍ എന്നിവ ഈ ആപ്പിലെ മീ ചാറ്റില്‍ ഡിജിറ്റല്‍ റിക്കാര്‍ഡ് വഴി സേവ് ചെയ്യാനും കഴിയും.

റെയില്‍വെയിലെ തിരിക്കേറിയ ജോലിക്കിടിയല്‍ ജീവനക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണ് ഇന്ത്യന്‍ റെയില്‍വെ ഇത്തരത്തില്‍ ഒരു ആപ്പിലൂടെ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നത്. സിപിആര്‍, പൊതുവായ പ്രാഥമിക വൈദ്യസഹായം, പ്രതിരോധ കുത്തിവെയ്പുകള്‍, വാക്‌സിനേഷന്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനും അച്ചീവ്‌മെന്റ് ബുള്ളറ്റിനുകള്‍, വിദ്യാഭ്യാസ ബുള്ളറ്റിനുകള്‍, ഇന്‍ഫര്‍മേറ്റീവ് ബുള്ളറ്റിനുകള്‍ എന്നിവ ഇതിലൂടെ ജീവനക്കാര്‍ക്ക് റെയില്‍വെ ലഭ്യമാക്കും. കൈസാല ഗ്രൂപ്പിലുള്ള ഡോക്ടര്‍മാര്‍ക്ക് ജീവനക്കാരുടെ മെഡിക്കല്‍ ചരിത്രം കാണാനും കേസ് ഷീറ്റുകള്‍ പരിശോധിച്ച് യഥാസമയം തീരുമാനമെടുക്കാനും ഉള്‍പ്പെടെയുള്ളവയാണ് ഇതിലൂടെ റെയില്‍വെയും മൈക്രോ സോഫ്റ്റും ലക്ഷ്യമിടുന്നത്.

SDR

SDR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top