Kerala

തലസ്ഥാനത്ത് 13 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി(വീഡിയോ)

ഇന്നോവ കാറിന്റെ ഡോര്‍ പാനലിനുള്ളിലാക്കിയാണ് ഹാഷിഷ് ഓയില്‍ കടത്തി കൊണ്ടുവന്നത്. 8,40,000 രൂപയും കണ്ടെത്തി.

തലസ്ഥാനത്ത് 13 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി(വീഡിയോ)
X



തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. ആക്കുളം ഭാഗത്തുനിന്നും അന്താരാഷ്ട്ര വിപണിയില്‍ 13 കോടി വിലമതിക്കുന്ന 13.5 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. അഞ്ചുപേരും പിടിയിലായി. ഇന്നോവ കാറിന്റെ ഡോര്‍ പാനലിനുള്ളിലാക്കിയാണ് ഹാഷിഷ് ഓയില്‍ കടത്തി കൊണ്ടുവന്നത്. 8,40,000 രൂപയും കണ്ടെത്തി.

ഇടുക്കി സ്വദേശികളായ അനില്‍കുമാര്‍, ബാബു, ആന്ധ്ര സ്വദേശി റംബാബു, തിരുവനന്തപുരം സ്വദേശികളായ ഷഫീക്, ഷാജന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നുരാവിലെ തിരുവനന്തപുരം എക്സൈസ് സിഐ ടി അനികുമാറും സംഘവും ചേര്‍ന്നാണ് ലഹരിവേട്ട നടത്തിയത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തു.

Next Story

RELATED STORIES

Share it