ഹര്‍ത്താല്‍ അക്രമം തടയാന്‍ പോലിസ് ഇടപെടല്‍; മഞ്ചേരിയില്‍ രണ്ടുപേരെ കൈയോടെ പിടികൂടി
മഞ്ചേരി കരുവമ്പ്രം സ്വദേശി സത്യന്‍, മേലാക്കം സ്വദേശി രാജഗോപാലന്‍ എന്നിവരെയാണ് ഇന്നു രാവിലെ എട്ടോടെ പിടികൂടിയത്.
മലപ്പുറം: ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അക്രമം നടത്തുന്നവര്‍ക്കെതിരേ പോലിസ് കര്‍ശന നടപടി തുടങ്ങി. മഞ്ചേരിയില്‍ അക്രമം നടത്തിയ രണ്ടു ബിജെപി പ്രവര്‍ത്തകരെ എസ്‌ഐയുടെ നേതൃത്വത്തില്‍ കൈയോടെ പിടികൂടി. മഞ്ചേരി കരുവമ്പ്രം സ്വദേശി സത്യന്‍, മേലാക്കം സ്വദേശി രാജഗോപാലന്‍ എന്നിവരെയാണ് ഇന്നു രാവിലെ എട്ടോടെ പിടികൂടിയത്. ഇതിനു നൂറു മീറ്റര്‍ അകലെ രാവിലെ 6.15നു ചരക്കുലോറിക്കു നേരെ കല്ലേറുണ്ടായിരുന്നു.ഹെല്‍മറ്റ് ധരിച്ച് മതിലിനു സമീപം ഒളിഞ്ഞിരുന്ന അക്രമി ലോറി കണ്ടയുടനെ പുറത്തിറങ്ങി കല്ലെറിയുകയായിരുന്നു. മൈസൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്കു പഴക്കുലകളുമായി പോവുകയായിരുന്ന ലോറിക്കാണ് കല്ലേറുണ്ടായത്. ഡ്രൈവറുടെ ഭാഗത്തെ ചില്ല് തകര്‍ന്നു. ഏതായാലും മണിക്കൂറുകള്‍ക്കകമെത്തിയ പോലിസ് സമീപത്ത് അക്രമം നടത്താന്‍ ശ്രമിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതോടെ യാത്രക്കാര്‍ക്കും ആശ്വാസമായി.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT