Kerala

വാഹനമില്ല, പരീക്ഷ മാറ്റിയതുമില്ല; വലഞ്ഞ് വിദ്യാര്‍ത്ഥികള്‍

പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് പ്രൈവറ്റ് ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല.

വാഹനമില്ല, പരീക്ഷ മാറ്റിയതുമില്ല; വലഞ്ഞ് വിദ്യാര്‍ത്ഥികള്‍
X

തിരുവനന്തപുരം: ഹര്‍ത്താല്‍ ഉണ്ടായിട്ടും പരീക്ഷകള്‍ മാറ്റി വയ്ക്കാത്തതിനെ തുടര്‍ന്ന് വലഞ്ഞ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍. സ്‌കൂളുകളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും സര്‍വകലാശാലകളുടെ വിവിധ പരീക്ഷകളും ഇന്ന് നടക്കുന്നുണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് പ്രൈവറ്റ് ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ സമയം തെറ്റി വരുന്ന കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളുമാണ് കുട്ടികള്‍ക്ക് ആശ്രയം.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും പരീക്ഷകളൊന്നും മാറ്റിവച്ചിരുന്നില്ല. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്‌കൂള്‍ പരീക്ഷകള്‍ക്കു മാറ്റമില്ലെന്നും നിശ്ചയിച്ച സമയത്തുതന്നെ പരീക്ഷകള്‍ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഇന്നലെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it