Kerala

ഹജ്ജ്: സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 60,000 സീറ്റുകള്‍ അനുവദിച്ചു

സിവില്‍ ഏവിയേഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ് ഇത്തവണയും ഹജ്ജ് സീറ്റുകള്‍ അനുവദിച്ചത്. സ്റ്റാര്‍ വണ്‍ കാറ്റഗറി, ഒന്നാം കാറ്റഗറി, രണ്ടാം കാറ്റഗറി എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ക്വാട്ട വിതരണം ചെയ്തത്.

ഹജ്ജ്: സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് 60,000 സീറ്റുകള്‍ അനുവദിച്ചു
X

തിരുവനന്തപുരം: ഈവര്‍ഷം ഹജ്ജ് തീര്‍ത്ഥാടകരെ കൊണ്ടുപോകുന്ന സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് 60,000 സീറ്റുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വിതരണം ചെയ്തു. സിവില്‍ ഏവിയേഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കാണ് ഇത്തവണയും ഹജ്ജ് സീറ്റുകള്‍ അനുവദിച്ചത്.

സ്റ്റാര്‍ വണ്‍ കാറ്റഗറി, ഒന്നാം കാറ്റഗറി, രണ്ടാം കാറ്റഗറി എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ക്വാട്ട വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനായിരത്തിലേറെ സീറ്റുകളാണ് ഇത്തവണ വര്‍ദ്ധിച്ചത്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ആകെ 807 അപേക്ഷകളാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്‍ നിന്ന് ലഭിച്ചത്. ഇവയില്‍ സ്റ്റാര്‍ വണ്‍ കാറ്റഗറിയില്‍ 117 ഗ്രൂപ്പുകളും ഒന്നാം കാറ്റഗറിയില്‍ 196 ഗ്രൂപ്പുകളും രണ്ടാം കാറ്റഗറിയില്‍ 412 ഗ്രൂപ്പുകളും അര്‍ഹത നേടി. ഇവര്‍ക്കാണ് 60,000 സീറ്റുകള്‍ വീതിച്ചു നല്‍കിത്.

ഈ വര്‍ഷം സംസ്ഥാനത്തു നിന്നും 88 ഗ്രൂപ്പുകള്‍ക്ക് സീറ്റ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 82 ഗ്രൂപ്പുകള്‍ക്കാണ് ഹജ്ജ് ക്വാട്ട ലഭിച്ചത്. 150 സീറ്റുകള്‍ വീതം 17,550 സീറ്റുകള്‍ ആണ് സ്റ്റാര്‍ വണ്‍ കാറ്റഗറിയില്‍ നല്‍കിയത്. കേരളത്തില്‍ നിന്നും 26 ഗ്രൂപ്പുകള്‍ക്ക് 150 സീറ്റുകള്‍ വീതം ലഭിക്കും. ഒന്നാം കാറ്റഗറിയിലുള്ള 196 ഗ്രൂപ്പുകളില്‍ 24 ഗ്രൂപ്പുകള്‍ക്ക് 107 സീറ്റുകളും ശേഷിക്കുന്നവര്‍ക്ക് 106 സീറ്റുകളും വീതമാണ് നല്‍കിയത്. 20,800 സീറ്റുകളാണ് ഈ വിഭാഗത്തില്‍ വിഹിതം വെച്ചത്. ഇതില്‍ സംസ്ഥാനത്ത് നിന്നും 15 ഗ്രൂപ്പുകള്‍ക്കാണ് ലഭിച്ചത്.

രണ്ടാം കാറ്റഗറിയില്‍ കേരളത്തില്‍ നിന്നുള്ള 47 ഗ്രൂപ്പുകള്‍ക്ക് 60 സീറ്റുകള്‍ ലഭിച്ചു. 12 വര്‍ഷമെങ്കിലും ഹജ്ജ്, ഉംറ സര്‍വ്വീസ് നടത്തി പരിചയമുള്ള അഞ്ച് കോടി വാര്‍ഷിക വരുമാനമുള്ള ഗ്രൂപ്പുകളെയാണ് സ്റ്റാര്‍ വണ്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്.

ഏഴ് വര്‍ഷത്തെ പരിചയമുള്ള മൂന്ന് കോടി വാര്‍ഷിക വരുമാനമുള്ളവരെ ഒന്നാം കാറ്റഗറിയിലും ഏഴ് വര്‍ഷത്തിനു താഴെ പരിചയ സമ്പത്തുള്ളവരെ രണ്ടാം കാറ്റഗറിയിലും ഉള്‍പ്പെടുത്തി.

Next Story

RELATED STORIES

Share it