Kerala

സോപാനസംഗീതാചാര്യന്‍ ഗുരുവായൂര്‍ ജനാര്‍ദനന്‍ നെടുങ്ങാടി അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകീട്ട് നാലിന് ഗുരുവായൂര്‍ നഗരസഭാ ശ്മശാനത്തില്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആറരപതിറ്റാണ്ടായി സോപാന സംഗീതം ആലപിച്ചിരുന്നത് ജനാര്‍ദനന്‍ നെടുങ്ങാടിയായിരുന്നു.

സോപാനസംഗീതാചാര്യന്‍ ഗുരുവായൂര്‍ ജനാര്‍ദനന്‍ നെടുങ്ങാടി അന്തരിച്ചു
X

തൃശൂര്‍: സോപാന സംഗീതാചാര്യന്‍ ജനാര്‍ദനന്‍ നെടുങ്ങാടി (90) അന്തരിച്ചു. പുലര്‍ച്ചെ 12.20ന് കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകീട്ട് നാലിന് ഗുരുവായൂര്‍ നഗരസഭാ ശ്മശാനത്തില്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആറരപതിറ്റാണ്ടായി സോപാന സംഗീതം ആലപിച്ചിരുന്നത് ജനാര്‍ദനന്‍ നെടുങ്ങാടിയായിരുന്നു. 1985ല്‍ ഔദ്യോഗികമായി വിരമിച്ചെങ്കിലും പിന്നീടും ജനാര്‍ദനന്‍ നെടുങ്ങാടി തന്നെയായിരുന്നു ഗുരുവായൂരപ്പന്റെ മുന്നില്‍ സംഗീതാര്‍ച്ചന നടത്തിവന്നിരുന്നത്. സോപാനസംഗീതത്തില്‍ ഗുരുവായൂര്‍ ബാനി ശൈലിയാണ് തുടര്‍ന്നുവന്നിരുന്നത്.

ഒരു നൂറ്റാണ്ട് മുമ്പ് ജനാര്‍ദനന്‍ നെടുങ്ങാടിയുടെ മുത്തച്ഛന്‍ കുട്ടന്‍ നെടുങ്ങാടിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സോപാനസംഗീതം അവതരിപ്പിക്കാന്‍ സാമൂതിരി നിയമിച്ചത്. മുത്തച്ഛന്‍ കുട്ടന്‍ നെടുങ്ങാടിയില്‍നിന്നും അച്ഛന്‍ അനുജന്‍ തിരുമുല്‍പാടില്‍നിന്നുമാണ് സോപാനസംഗീതം അഭ്യസിച്ചത്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഷട്കാല ഗോവിന്ദമാരാര്‍ പുരസ്‌കാരം, ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ജനാര്‍ദനന്‍ നെടുങ്ങാടിക്ക് ലഭിച്ചിട്ടുണ്ട്. പരേതയായ പത്മിനി അമ്മയാണ് ഭാര്യ. ഗുരുവായൂര്‍ ദേവസ്വത്തിലെ റിട്ട. ജീവനക്കാരന്‍ ഉണ്ണികൃഷ്ണന്‍, വാസുദേവന്‍, തുളസി, രാധിക എന്നിവര്‍ മക്കളാണ്. ശശികുമാര്‍, പരേതനായ മുരളീധരന്‍ എന്നിവരാണ് മരുമക്കള്‍.

Next Story

RELATED STORIES

Share it