Kerala

2കോടി രൂപ മുടക്കി നവീകരിച്ച ഗസ്റ്റ് ഹൗസ് പൊളിച്ചു; അപ്രതീക്ഷിതമായി എത്തിയ മന്ത്രി കാഴ്ച്ച കണ്ട് ഞെട്ടി

2കോടി രൂപ മുടക്കി നവീകരിച്ച ഗസ്റ്റ് ഹൗസ് പൊളിച്ചു; അപ്രതീക്ഷിതമായി എത്തിയ മന്ത്രി കാഴ്ച്ച കണ്ട് ഞെട്ടി
X

കായംകുളം: മന്ത്രി അറിയാതെ ഗവണ്‍മെന്റ ഗസ്റ്റ് ഹൗസ് പൊളിച്ചു. അപ്രതീക്ഷിതമായ ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രി ജി സുധാകരന്‍ കാഴ്ച്ച കണ്ട് ഞെട്ടി. ഒരു വര്‍ഷം മുന്‍പ് 2കോടി രൂപ മുടക്കി നവീകരിച്ച ഗസ്റ്റ് ഹൗസ് ഭാഗികമായി പൊളിച്ചു മാറ്റിയിരിക്കുന്നത്. വകുപ്പ് മന്ത്രിയായ താന്‍ അറിയാത്ത നിര്‍മാണ പ്രവര്‍ത്തനം കണ്ട് മന്ത്രി പൊട്ടിത്തെറിച്ചു. ശിലാഫലകം ഉള്‍പ്പെടെ നവീകരിച്ചതെല്ലാം തകര്‍ത്തിരിക്കുന്നു. ഗസ്റ്റ് ഹൗസ് പൊളിക്കാന്‍ ആരാണ് അനുവാദം നല്‍കിയതെന്ന് ചോദിച്ചായിരുന്നു മന്ത്രിയുടെ രോഷ പ്രകടനം.



മന്ത്രി എത്തിയ സമയത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്ന അയല്‍ സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും ഗവണ്‍മെന്റ് ഇതുമായി ബന്ധപ്പെട്ട യാതൊരു ഉത്തരവും നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം ഉടന്‍ വിളിക്കുമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it