Kerala

ജിഎസ്ടി റിട്ടേണ്‍ കുടിശ്ശിക: ആഗസ്ത് 15 മുതല്‍ ഇ-വേ ബില്‍ തടസ്സപ്പെടും

ജിഎസ്ടി റിട്ടേണ്‍ കുടിശ്ശിക: ആഗസ്ത് 15 മുതല്‍ ഇ-വേ ബില്‍ തടസ്സപ്പെടും
X

തിരുവനന്തപുരം: ചരക്ക് സേവന നികുതി റിട്ടേണ്‍ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ- വേ ബില്‍ സൗകര്യം ആഗസ്ത് 15 മുതല്‍ തടയും. ജിഎസ്ടി ആര്‍- 3 ബി, ജിഎസ്ടി- സിഎംപി-08 എന്നീ റിട്ടേണുകളില്‍ രണ്ടോ അതില്‍ കൂടുതലോ റിട്ടേണ്‍ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇവേ ബില്‍ സൗകര്യമാണ് തടസ്സപ്പെടുക.

2021 ജൂണ്‍ മാസം വരെ രണ്ടോ അതില്‍ കൂടുതലോ ജിഎസ്ടി ആര്‍- 3 ബി റിട്ടേണുകള്‍ കുടിശ്ശികയുള്ള വ്യാപാരികള്‍ക്കും, ത്രൈമാസം ഏപ്രില്‍ മുതല്‍ ജൂണ്‍ 2021 വരെ കോമ്പോസിഷന്‍ നികുതിദായകര്‍ ഫയല്‍ ചെയ്യേണ്ട സ്റ്റേറ്റ്‌മെന്റ് ഫോം ജിഎസ്ടി- സിഎംപി- 08 ഇല്‍ രണ്ടോ അതില്‍ കൂടുതലോ കുടിശ്ശികയുള്ള വ്യാപാരികളുടെയും ഇ- വേ ബില്‍ തടസ്സപ്പെടും. വ്യാപാരികള്‍ കുടിശ്ശികയുള്ള ജിഎസ്ടി ആര്‍-3 ബി, ജിഎസ്ടി- സിഎംപി- 08 റിട്ടേണുകള്‍ ഉടന്‍തന്നെ ഫയല്‍ ചെയ്യണമെന്ന് നികുതി വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it