Kerala

എപിഎൽ കാർഡുടമകൾക്കുള്ള അരി സംസ്ഥാന സർക്കാർ വീണ്ടും വെട്ടിക്കുറച്ചു

ജനുവരിയിൽ പത്തു കിലോ അരി നൽകിയിരുന്ന സ്ഥാനത്ത് ഈ മാസം രണ്ടു കിലോ അരി നൽകിയാൽ മതിയെന്നു സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്.

എപിഎൽ കാർഡുടമകൾക്കുള്ള അരി സംസ്ഥാന സർക്കാർ വീണ്ടും വെട്ടിക്കുറച്ചു
X

തിരുവനന്തപുരം: മുൻഗണനേതര സബ്‌സിഡി ഇല്ലാത്ത വെള്ള കാർഡുടമകൾക്കു (എപിഎൽ) അനുവദിച്ചിരുന്ന അരി സംസ്ഥാന സർക്കാർ വീണ്ടും വെട്ടികുറച്ചു. ജനുവരിയിൽ പത്തു കിലോ അരി നൽകിയിരുന്ന സ്ഥാനത്ത് ഈ മാസം രണ്ടു കിലോ അരി നൽകിയാൽ മതിയെന്നു സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്.

സപ്തംബറിൽ 10 കിലോ, ഒക്ടോബറിൽ ഏഴു കിലോ, നവംബറിൽ അഞ്ചു കിലോ, ഡിസംബറിൽ ഏഴു കിലോ എന്നിങ്ങനെ വിതരണം ചെയ്ത അരിയാണ് എപിഎല്ലുകാർക്കു രണ്ടു കിലോയായി വെട്ടിക്കുറച്ചത്.

കേരളത്തിൽ റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണു അരിയുടെ അളവ് വെട്ടികുറച്ചതെന്ന് ആക്ഷേപം ശക്തമാണ്. സംസ്ഥാനത്ത് ആകെ 8240738 കാർഡുടമകൾ ഉള്ളതിൽ എഎവൈ വിഭാഗത്തിൽ 585107 കാർഡുകളും മുൻഗണനാ വിഭാഗത്തിൽ 2983232 കാർഡുകളുമുണ്ട്. മുൻഗണനേതര സബ്‌സിഡി ലഭിക്കുന്നവർ 2057920 കാർഡുടമകളും മുൻഗണനേതര നോൺ സബ്‌സിഡി ഇനത്തിൽ 2614479 എണ്ണവും നിലവിലുണ്ട്.

Next Story

RELATED STORIES

Share it