Kerala

പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണത്തിന് 'ശ്രേഷ്ഠ ബാല്യം' പദ്ധതി

എന്‍.എസ്.എസിന്റെ അന്‍പതാം വാര്‍ഷികത്തിന്റേയും ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്‍മ വാര്‍ഷികത്തിന്റേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഭാഗമായി വിദ്യാര്‍ത്ഥി വോളന്റിയര്‍ ശ്രമദാനങ്ങളിലൂടെ സെപ്തംബര്‍ 24 എന്‍.എസ്.എസ് ദിനം മുതല്‍ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി വരെയുള്ള കാലയളവില്‍ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണത്തിന് ശ്രേഷ്ഠ ബാല്യം പദ്ധതി
X

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ ഉള്‍പ്പടെ പിന്നാക്കം നില്‍ക്കുന്ന മുന്നൂറിലധികം പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണത്തിന് ശ്രമദാനവുമായി വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് 'ശ്രേഷ്ഠ ബാല്യം' പദ്ധതി നടപ്പാക്കുന്നു. എന്‍.എസ്.എസിന്റെ അന്‍പതാം വാര്‍ഷികത്തിന്റേയും ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്‍മ വാര്‍ഷികത്തിന്റേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഭാഗമായി വിദ്യാര്‍ത്ഥി വോളന്റിയര്‍ ശ്രമദാനങ്ങളിലൂടെ സെപ്തംബര്‍ 24 എന്‍.എസ്.എസ് ദിനം മുതല്‍ ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി വരെയുള്ള കാലയളവില്‍ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

സംസ്ഥാനത്തെ 319 വി.എച്ച്.എസ്.ഇ വിദ്യാലയ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ ഓരോ യൂണിറ്റിന്റേയും സമീപപ്രദേശത്തുള്ള ശോചനീയമായ അവസ്ഥയില്‍ തുടരുന്ന ഒരു അങ്കണവാടി അല്ലെങ്കില്‍ ഒരു എല്‍.പി യു.പി സ്‌കൂള്‍ ദത്തെടുക്കാം.അവിടെ തദ്ദേശ സ്വയംഭരണ അധികൃതരുമായി ചര്‍ച്ച ചെയ്ത് ജനകീയ കൂട്ടായ്മയോടെ അടിസ്ഥാന സൗകര്യ വികസനം മുതല്‍ ദൈനംദിന പ്രവര്‍ത്തന സാങ്കേതിക വരെയുള്ള കാര്യങ്ങളില്‍ സ്ഥിതി മെച്ചപ്പെടുത്തുന്ന രീതിയിലുള്ള ശ്രമദാന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

പ്രോജക്ടിന്റെ ഭാഗമായി 28, 29 തിയതികളിലായി യൂണിറ്റുകളില്‍ ദ്വിദിന റസിഡന്‍ഷ്യല്‍ മിനി ക്യാമ്പുകളും സംഘടിപ്പിക്കും. 30,000 വിദ്യാര്‍ത്ഥി വോളന്റിയര്‍മാരും അധ്യാപകരും രക്ഷിതാക്കളുമാണ് പദ്ധതിയില്‍ നേരിട്ട് പങ്കാളികളാവുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം 319 യൂണിറ്റുകളും തദ്ദേശീയമായ ജനകീയ ആഘോഷങ്ങളോടെ സംഘടിപ്പിക്കും. സംസ്ഥാനതല പ്രഖ്യാപന ചടങ്ങ് തിരുവനന്തപുരത്ത് നടക്കുമെന്നും എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it