Kerala

ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ സംസാരിക്കുന്ന​വ​രോ​ട് പ്ര​തി​ക​രി​ക്കാനില്ല: ഗവർണർ

ത​നി​ക്കെ​തി​രാ​യ എ​ല്ലാ വി​മ​ർ​ശ​ന​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. വി​ഷ​യ​ത്തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ​

ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ സംസാരിക്കുന്ന​വ​രോ​ട് പ്ര​തി​ക​രി​ക്കാനില്ല: ഗവർണർ
X

തി​രു​വ​ന​ന്ത​പു​രം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേതാവിന്റെ പ്ര​മേ​യ​ത്തി​നെ​തി​രെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ സംസാരിക്കുന്ന​വ​രോ​ട് എ​ന്ത് പ്ര​തി​ക​രി​ക്കാ​നാ​ണെ​ന്ന് അദ്ദേഹം ചോ​ദി​ച്ചു. ത​നി​ക്കെ​തി​രാ​യ എ​ല്ലാ വി​മ​ർ​ശ​ന​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. വി​ഷ​യ​ത്തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ​പ്ര​തി​പ​ക്ഷം ഭ​ര​ണ​ഘ​ട​ന വാ​യി​ച്ചു നോ​ക്ക​ണമെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ആ​രും ഉ​ന്ന​യി​ക്ക​രു​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത് ശ​രി​യാ​ണോയെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം. സം​സ്ഥാ​ന സ​ർ​ക്കാ​​ർ മി​ക​ച്ച പ്ര​വ​ർ​ത്ത​മാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്. താ​ൻ എ​വി​ടെ​യും സ​ർ​ക്കാ​രി​നെ​ക്കു​റി​ച്ച് ന​ല്ല​ത് മാ​ത്ര​മേ പ​റ​യൂവെ​ന്നും ഇ​ത് ത​ന്‍റെ കൂ​ടി സ​ർ​ക്കാ​രാ​ണെ​ന്നും ഗവർണർ കൂ​ട്ടി​ച്ച​ർ​ത്തു.

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ 18ാം ഖ​ണ്ഡി​ക പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ലെ പി​ഴ​വി​നേ​ക്കു​റി​ച്ച് താ​ൻ പ്ര​തി​ക​രി​ക്കാ​നി​ല്ല. സ​ർ​ക്കാ​ർ ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചാ​ൽ ഇ​നി​യും ത​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Next Story

RELATED STORIES

Share it