Kerala

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണം; മുന്‍ഗണനാക്രമത്തില്‍ വാക്‌സിന്‍ ഉറപ്പാക്കണം: കാംപസ് ഫ്രണ്ട്

പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണം; മുന്‍ഗണനാക്രമത്തില്‍ വാക്‌സിന്‍ ഉറപ്പാക്കണം: കാംപസ് ഫ്രണ്ട്
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി പരീക്ഷകളും പ്ലസ്ടു പ്രാക്ടിക്കല്‍ എക്‌സാമുകളും നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍, വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് രിഫ. കൊവിഡിന്റെ മൂന്നാം തരംഗ സാധ്യതകള്‍ മുന്നില്‍ നില്‍ക്കെയാണ് പരീക്ഷകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരായിട്ടുള്ളത്. എന്നാല്‍, ഇതുവരെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും വാക്‌സിനേഷന്‍ ലഭിച്ചിട്ടില്ല. അതിനാല്‍തന്നെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സിനേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

പരീക്ഷാകേന്ദ്രങ്ങളിലേക്കും സ്‌കൂളുകളിലേക്കുമുള്ള യാത്രയാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്‌നം. ലോക്ക് ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ആശ്രയിച്ചുകൊണ്ടിരുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ വളരെ കുറവാണ്. ഇതിനും സര്‍ക്കാര്‍ പരിഹാരം കാണണം. വിദ്യാര്‍ഥികളുടെ സുരക്ഷയെ നോക്കാതെയുള്ള പരീക്ഷ നടത്തിപ്പുകള്‍ അവരുടെ ഭാവിയെ സുരക്ഷിതമാക്കുന്നതിന് പകരം അവതാളത്തിലാക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it