സര്‍ക്കാര്‍ കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുസമൂഹം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ കെ റൈഹാനത്ത് പറഞ്ഞു

സര്‍ക്കാര്‍ കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

കോഴിക്കോട്: പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ അരാജകത്വത്തിലേക്കാണ് നയിക്കുന്നതെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അഭിപ്രായപ്പെട്ടു. നിത്യോപയോഗ വസ്തുക്കളുടെ അനിയന്ത്രിത വില വര്‍ധനവും സാമ്പത്തിക പ്രതിസന്ധിയും മൂലം ജനങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. വീട്ടമ്മമാരുള്‍പ്പെടെ ജോലിക്കിറങ്ങിയാല്‍ പോലും കുടുംബത്തിന്റെ നിത്യ ചെലവുകള്‍ തങ്ങാനാവുന്നില്ല. കൂടാതെ, അക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ആറു മാസത്തിനിടെ കേരളത്തില്‍ മാത്രം 3107 കുട്ടികള്‍ അക്രമത്തിനിരയായിട്ടും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നോക്ക് കുത്തികളായി നില്‍ക്കുകയാണ്. നാട്ടില്‍ വിശപ്പും ഭയവും ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരിഹാരം കൈക്കൊള്ളേണ്ട സര്‍ക്കാര്‍ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുസമൂഹം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ കെ റൈഹാനത്ത് പറഞ്ഞു.
RELATED STORIES

Share it
Top