Kerala

ചരക്കുലോറി നിയന്ത്രണംതെറ്റി പാലത്തില്‍നിന്ന് വീണു; രണ്ടുപേര്‍ക്ക് പരിക്ക്

ദേശീയപാത അങ്ങാടിപ്പുറം- ഓരാടം പാലത്തിന്റെ മുകളില്‍നിന്നാണ് ലോറി കുത്തനെ താഴേക്ക് വീണത്.

ചരക്കുലോറി നിയന്ത്രണംതെറ്റി പാലത്തില്‍നിന്ന് വീണു; രണ്ടുപേര്‍ക്ക് പരിക്ക്
X

പെരിന്തല്‍മണ്ണ: ചരക്കുലോറി നിയന്ത്രണംതെറ്റി പാലത്തില്‍നിന്ന് താഴേയ്ക്ക് വീണു. ദേശീയപാത അങ്ങാടിപ്പുറം- ഓരാടം പാലത്തിന്റെ മുകളില്‍നിന്നാണ് ലോറി കുത്തനെ താഴേക്ക് വീണത്.


അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ശിവ (30), പാണ്ടി (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ സ്വകാര്യാശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അരിയുമായെത്തിയ ലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് വീഴുകയായിരുന്നു.

Next Story

RELATED STORIES

Share it