നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടിച്ചു
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ യാത്രക്കാരിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.ഇവരെ ചോദ്യം ചെയ്തുവരികയാണ്
BY TMY5 April 2019 3:55 AM GMT

X
TMY5 April 2019 3:55 AM GMT
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചു.യാത്രക്കാരി കസ്റ്റഡിയില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ യാത്രക്കാരിയില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്സ്വര്‍ണം പിടിച്ചത് .അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.യാത്രക്കാരിയെ കസ്റ്റംസ് ചോദ്യംചെയ്തുവരികയാണ്.ഇവര്‍ ആരുടെ നിര്‍ദേശം പ്രകാരമാണ് സ്വര്‍ണം കടത്തിക്കൊണ്ടു വന്നതെന്നും ആര്‍ക്കു കൈമാറാനാണ് ഇത് കൊണ്ടു വന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ചോദ്യം ചെയ്യലിനു ശേഷം മാത്രമെ വ്യക്തമാകുകയുള്ളുവെന്ന് കസ്റ്റസ് അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT