Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടിച്ചു

ഡോര്‍ ക്ലോസറിനുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടിച്ചു
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടിച്ചു. രണ്ട് യാത്രക്കാരില്‍ നിന്നായി 60 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഡോര്‍ ക്ലോസറിനുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദാണ് ഡോര്‍ ക്ലോസറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സിലിണ്ടര്‍ രൂപത്തിലുള്ള 848 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 449 ഗ്രാം സ്വര്‍ണ്ണ മിശ്രിതവും കസ്റ്റംസ് പിടികൂടി. ഖത്തറിലെ ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുല്‍ ജബ്ബാറാണ് സ്വര്‍ണം കടത്തിയത്.

Next Story

RELATED STORIES

Share it