Kerala

ഈന്തപ്പഴ കവറിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തു

ഈന്തപ്പഴം പായ്ക്കറ്റിനുള്ളില്‍ സില്‍വര്‍ ഫോയില്‍ കൊണ്ട് പൊതിഞ്ഞാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.

ഈന്തപ്പഴ കവറിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തു
X

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട.ഈന്തപ്പഴ കവറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കാഞ്ഞങ്ങാട് സ്വദേശി ബഷീര്‍ അഹമ്മദാണ് പിടിയിലായത്. ഈന്തപ്പഴം പായ്ക്കറ്റിനുള്ളില്‍ സില്‍വര്‍ ഫോയില്‍ കൊണ്ട് പൊതിഞ്ഞാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ കൃഷ്‌ണേന്തു രാജുമിനുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത ബഷീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.


Next Story

RELATED STORIES

Share it