Kerala

സ്വര്‍ണക്കടത്ത് കേസ്: നാളെ ചോദ്യംചെയ്യലിന് ഹാജരാവാന്‍ ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്

സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്നാണ് റിപോര്‍ട്ടുകള്‍.

സ്വര്‍ണക്കടത്ത് കേസ്: നാളെ ചോദ്യംചെയ്യലിന് ഹാജരാവാന്‍ ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. നാളെ കൊച്ചിയിലെ ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കാണിച്ച് ഇഡി ബിനീഷ് കോടിയേരിക്ക് നോട്ടീസ് അയച്ചു. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്നാണ് റിപോര്‍ട്ടുകള്‍.

ബുധനാഴ്ച രാവിലെ 11 മണിക്കാണ് ബിനീഷിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിനീഷിന്റെ രണ്ട് ബിസിനസ് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് സംഘം ബംഗളൂരുവിലെ മയക്കുമരുന്ന് കേസില്‍ പിടിയിലായവരെ സമീപിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകളും പുറത്തുവന്നു. അനൂപുമായി ബിനീഷ് പലതവണ ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങളാണ് ഇഡിക്ക് ലഭിച്ചത്. അനൂപിന്റെ ഹോട്ടല്‍ ബിസിനസിന് ബിനീഷ് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി അനൂപ് മുഹമ്മദ് ഇഡിക്ക് മൊഴിയും നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it