സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ പ്രതി ചേര്‍ക്കാത്തതില്‍ ദുരൂഹത- പി അബ്ദുല്‍ഹമീദ്
പ്രതികള്‍ക്ക് ഉന്നതകേന്ദ്രങ്ങളുമായുള്ള ഒദ്യോഗികബന്ധങ്ങള്‍ക്ക് ഇടനിലക്കാരനായി നിന്നത് ശിവശങ്കറാണെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്.

തിരുവനന്തപുരം: കാര്‍ഗോ വിമാനത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജായി 15 കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം കടത്തിക്കൊണ്ടുവന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. പ്രതികള്‍ക്ക് ഉന്നതകേന്ദ്രങ്ങളുമായുള്ള ഒദ്യോഗികബന്ധങ്ങള്‍ക്ക് ഇടനിലക്കാരനായി നിന്നത് ശിവശങ്കറാണെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്.
ഐടി വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപറേഷന്‍ മാനേജരായി വ്യാജരേഖകള്‍ ചമച്ച് മുഖ്യപ്രതി സ്വപ്‌ന സുരേഷ് ജോലിയില്‍ പ്രവേശിച്ചത് ശിവശങ്കറിന്റെ സ്വാധീനത്തിലാണെന്ന ആക്ഷേപമുണ്ട്. വ്യാജരേഖ ചമച്ച് സംസ്ഥാന ഭരണസിരാ കേന്ദ്രത്തില്‍ പോലും കയറിക്കൂടിയത് ഗൗരവമായി കാണണം. ഇത് രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയാണ്. ശിവശങ്കറിനെ ഉത്തരവാദിത്വത്തില്‍നിന്നു മാറ്റിനിര്‍ത്തിയതുകൊണ്ടുമാത്രം കാര്യമില്ല. ഇയാളെക്കൂടി പ്രതി ചേര്‍ത്ത് അന്വേഷിച്ചാല്‍ മാത്രമേ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരികയുള്ളൂ.
കൂടാതെ സംസ്ഥാന സ്പീക്കര്‍ക്ക് സ്വപ്‌നയുമായുള്ള വ്യക്തി ബന്ധം ജോലിലഭിക്കുന്നതിനും കള്ളക്കടത്തിനും സഹായകമായിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. ഉന്നതരുമായി ബന്ധപ്പെട്ട റാക്കറ്റില്‍ കേവലം പരല്‍മീനുകളെ ബലിയാടാക്കി കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ശിവശങ്കറിനെ പ്രതിചേര്‍ക്കാത്തത് ഈ സംശയം കൂടുതല്‍ ബലപ്പെടുത്തുകയാണെന്നും പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT