Kerala

വിമാനത്തിൽ സ്വർണക്കടത്ത്; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ

കസ്റ്റഡിയിലുള്ള ര​ണ്ടു​പേ​രും ദു​ബാ​യി​ലേ​ക്ക് പോ​യ​തും തി​രി​കെ വ​ന്ന​തും ഒ​ന്നി​ച്ച് ടി​ക്ക​റ്റെ​ടു​ത്താ​ണ്.

വിമാനത്തിൽ സ്വർണക്കടത്ത്; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ
X

തി​രു​വ​ന​ന്ത​പു​രം: ദു​ബാ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു വ​ന്ന എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലെ സീ​റ്റി​നു​ള്ളി​ൽ നി​ന്ന് ര​ണ്ടു കി​ലോ സ്വ​ർ​ണം പി​ടികൂ​ടി​. സ്വ​ർ​ണം ക​ണ്ടെ​ത്തി​യ സീ​റ്റി​ലി​രു​ന്ന വ​ഞ്ചി​യൂ​ർ പോ​ലി​സ് സ്റ്റേ​ഷ​നി​ലെ ക്രൈം ​എ​സ്ഐ സ​ഫീ​റി​നേ​യും സ​ഹ​യാ​ത്രിക​ പ്രി​ജി സി​മി​യേ​യും ഡി​ആ​ർ​ഐ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

ഇന്ന് പുലർച്ചെ നാ​ലി​നാ​ണ് സം​ഭ​വം. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. കസ്റ്റഡിയിലുള്ള ര​ണ്ടു​പേ​രും ദു​ബാ​യി​ലേ​ക്ക് പോ​യ​തും തി​രി​കെ വ​ന്ന​തും ഒ​ന്നി​ച്ച് ടി​ക്ക​റ്റെ​ടു​ത്താ​ണ്. വി​മാ​ന​ത്തി​ലെ മ​റ്റു യാ​ത്ര​ക്കാ​രേ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ബ​ന്ധു​ക്ക​ളെ കാ​ണാ​ൻ ദു​ബാ​യി​ൽ പോ​കു​ന്നതിനാൽ ​എ​സ്ഐ സ​ഫീ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ലീ​വി​ലാ​യി​രു​ന്നു​വെ​ന്ന വി​വ​ര​മാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Next Story

RELATED STORIES

Share it