Kerala

സ്വർണവില സർവകാല റെക്കോർഡിൽ; പവന് വില 35,000 കടന്നു

ക​ഴി​ഞ്ഞ നാ​ല് വ്യാ​പാ​ര ദി​ന​ങ്ങ​ൾ​ക്കി​ടെ​ മാ​ത്രം പ​വ​ന് 1,280 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 160 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

സ്വർണവില സർവകാല റെക്കോർഡിൽ; പവന് വില 35,000 കടന്നു
X

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ. പവന് വില 35,040 രൂപയിലെത്തി. 240 രൂപയുടെ വർധനവാണ് പവന് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപ കൂടി 4380 ആയി. ശ​നി​യാ​ഴ്ച ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വോ​ടെ ​വി​ല പ​വ​ന് 34,800 രൂ​പ​യാ​യും ഗ്രാ​മി​ന് 4,350 രൂ​പ​യാ​യും പു​തി​യ ഉ​യരത്തിലെത്തിയിരുന്നു. ഇ​താ​ണ് ഇ​ന്നു മ​റി​ക​ട​ന്ന​ത്.

ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണം തിരഞ്ഞെടുക്കുന്നതാണ് വില ഉയരാൻ പ്രധാന കാരണം. ക​ഴി​ഞ്ഞ നാ​ല് വ്യാ​പാ​ര ദി​ന​ങ്ങ​ൾ​ക്കി​ടെ​ മാ​ത്രം പ​വ​ന് 1,280 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 160 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യത്. സംസ്ഥാന സർക്കാർ മാർഗനിർദ്ദേശം പുറത്ത് വന്നാൽ മാത്രമെ സംസ്ഥാനത്ത് സ്വർണ കടകൾ തുറക്കാന്‍ കഴിയൂ. നിലവിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് സ്വർണം വാങ്ങാൻ കഴിയുക.

Next Story

RELATED STORIES

Share it