Kerala

യൂനിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറി; തയ്യല്‍ക്കാരന്‍ അറസ്റ്റില്‍

ശൂരനാട് വടക്ക് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശാസ്താംകോട്ടയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ യൂനിഫോമിന് അളവെടുക്കാന്‍ പിടിഎ നിയോഗിച്ചത് ലൈജുവിനെയായിരുന്നു.

യൂനിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറി; തയ്യല്‍ക്കാരന്‍ അറസ്റ്റില്‍
X

കൊല്ലം: സ്‌കൂള്‍ യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ തയ്യല്‍ക്കാരന്‍ പിടിയില്‍. ശൂരനാട് വടക്ക് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്.

ശാസ്താംകോട്ടയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കുട്ടികളുടെ യൂനിഫോമിന് അളവെടുക്കാന്‍ പിടിഎ നിയോഗിച്ചത് ലൈജുവിനെയായിരുന്നു.

അളവെടുക്കുന്നതിനിടെ ഇയാള്‍ കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ തൊട്ടെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. സ്‌കൂളില്‍ നിന്ന് യൂണിഫോം മാത്രമാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ എന്തിനാണ് കുട്ടികളുടെ അളവെടുക്കുന്നതെന്ന് രക്ഷാകര്‍ത്താക്കള്‍ ചോദിച്ചിരുന്നു.

വിതരണം ചെയ്ത തുണിയുടെ അളവ് കുറഞ്ഞത് മൂലമാണ് അളവെടുക്കാന്‍ ലൈജുവിനെ നിയോഗിച്ചതെന്നായിരുന്നു പിടിഎ ഭാരവാഹികളുടെ വിശദീകരണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it