Kerala

ഗിഫ്റ്റ് സിറ്റി പദ്ധതി: ആഗോള കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടെന്ന് എസ്ഡിപിഐ

ഗിഫ്റ്റ് സിറ്റി പദ്ധതി പ്രദേശം എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു.എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുധീര്‍ ഏലൂക്കര എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.

ഗിഫ്റ്റ് സിറ്റി പദ്ധതി: ആഗോള കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടെന്ന് എസ്ഡിപിഐ
X

കൊച്ചി: വന്‍തോതില്‍ കുടിയൊഴിപ്പിക്കലിന് ഒരുങ്ങുന്ന എറണാകുളം ജില്ലയിലെ അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതി പ്രദേശം എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു.എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുധീര്‍ ഏലൂക്കര എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.


ആഗോള കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നതെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആരോപിച്ചു.നിര്‍ദ്ദിഷ്ട സ്ഥലത്ത് പദ്ധതിക്കെതിരെ രൂപീകരിച്ച ജനകീയ മുന്നേറ്റ സമിതിയുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൊച്ചി - ബംഗ്ലുരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് (ഗിഫ്റ്റ് ) എന്നാണ് അധികൃതര്‍ പദ്ധതിയെക്കുറിച്ച് പറയുന്നത്. അടിമുടി ദുരൂഹമായ ഇടപാടിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ജനങ്ങളുമായി പങ്ക് വക്കാന്‍ അധികൃതര്‍ മടിക്കുകയാണ്.സര്‍ക്കാറിന്റെ കൈവശം നിരവധി ഹെക്ടര്‍ ഭൂമി വെറുതെകിടക്കുമ്പോഴാണ് മുന്നൂറോളം കുടുംബങ്ങളെ കൂടിയൊഴിപ്പിച്ച്‌കൊണ്ട് 540 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനൊരുങ്ങുന്നത്.


പശ്ചിമഘട്ട മലനിരകളുടെ കവാടത്തിലെ പച്ചപ്പുകള്‍ നിറഞ്ഞ ഭൂപ്രദേശത്ത് നടപ്പാക്കാനൊരുങ്ങുന്നത് പുതിയ പേരിലുള്ള റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് തന്നെയാണ്. കേരളത്തില്‍ മുമ്പ് നടന്നിട്ടുള്ള കുടിയൊഴിപ്പിക്കലുകളിലെല്ലാം ഇരകളെ വഞ്ചിച്ച ചരിത്രമാണുള്ളത്. പദ്ധതിയെ എതിര്‍ക്കാനുള്ള ജനങ്ങളുടെ തീരുമാനത്തിന് എസ്ഡിപിഐ ശക്തമായ പിന്തുണ നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ സി ആര്‍ നീലകണ്ഠന്‍, അഡ്വ.ജയശങ്കര്‍, ബെന്നി ജോസഫ് എന്നിവരും സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it