Kerala

കഞ്ചാവുമായി പിടിയില്‍

കഞ്ചാവുമായി പിടിയില്‍
X

കോഴിക്കോട്: കടലുണ്ടി നഗരത്തില്‍ നിന്നും ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. നാട്ടില്‍ യുവതലമുറക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ഉദ്ദേശ്യത്തോടു കൂടി കടലുണ്ടി നഗരം അഡജ സ്‌കൂളില്‍ വച്ച് കഴിഞ്ഞ ദിവസം ഒരു ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നു അധികൃതര്‍ പറഞ്ഞു.

യുവാവിന്റെ വീടിന്റെ മുന്‍വശത്തു വച്ചാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്. പ്രതിയെ പിടികൂടാന്‍ നാട്ടുകാരുടെ സഹകരണം ഉണ്ടായിരുന്നതായി എക്‌സൈസ് അറിയിച്ചു.

Next Story

RELATED STORIES

Share it