Kerala

ജി സുധാകരന്റെ വ്യാജ ഭീഷണിക്കഥ മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമം: എം എം താഹിര്‍

ജി സുധാകരന്റെ വ്യാജ ഭീഷണിക്കഥ മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമം: എം എം താഹിര്‍
X

തിരുവനന്തപുരം: എസ്ഡിപിഐ ഭീഷണിപ്പെടുത്തുന്നതായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി നടത്തുന്ന വ്യാജ പ്രചാരണം മാധ്യമ ശ്രദ്ധ നേടാനുള്ള അടവുനയമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. കൂടാതെ മണ്ഡലത്തില്‍ ആര്‍എസ്എസ്സുമായി സുധാകരനുമായുണ്ടാക്കിയ ഡീലിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. വോട്ടെടുപ്പ് അടുത്തിരിക്കെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണിതെന്ന് ജനങ്ങള്‍ തിരിച്ചറിയും. മണ്ഡലത്തില്‍ നാളിതുവരെ യാതൊരു സംഘര്‍ഷങ്ങളോ ക്രമസമാധാന പ്രശ്നങ്ങളോ ഇല്ലെന്നിരിക്കേ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ സുധാകരന്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും രാഷ്ട്രീയ അധാര്‍മികതയുമാണ്. സ്ഥാനാര്‍ഥിത്വം ലഭിക്കാതെ വന്നപ്പോള്‍ സിപിഎമ്മില്‍ നിന്നു രാജിവെച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയായി മാറുകയായിരുന്നു ജി സുധാകരന്‍. സുധാകരന്റെ അവസരവാദ രാഷ്ട്രീയത്തിന് കുടപിടിക്കുന്ന യുഡിഎഫ് ഈ വ്യാജപ്രചാരണത്തില്‍ മറുപടി പറയണം. അടിസ്ഥാനരഹിതമായ വധഭീഷണി കഥകള്‍ ചമച്ച് സഹതാപം പിടിച്ചുപറ്റാനുള്ള സുധാകരന്റെ ഹീനമായ ശ്രമം മണ്ഡലത്തിലെ സമ്മതിദായകര്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






Next Story

RELATED STORIES

Share it