Latest News

ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രൈനുകൾ അനുവദിച്ചു

ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രൈനുകൾ അനുവദിച്ചു
X

തിരുവനന്തപുരം: ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രണ്ടു സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.

ചെന്നൈ സെൻട്രൽ–കൊല്ലം ജങ്ഷൻ എക്‌സ്പ്രസ് സ്പെഷ്യൽ (06119) ഈ മാസം 15നു ഉച്ചക്ക് 3.10നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 6.55നു കൊല്ലത്ത് എത്തും. പാലക്കാട് വഴിയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ചുള്ള കൊല്ലം ജങ്ഷൻ–ചെന്നൈ സെൻട്രൽ എക്‌സ്പ്രസ് സ്പെഷ്യൽ (06120) 16നു രാവിലെ 10.40നു പുറപ്പെട്ടു പിറ്റേന്ന് പുലർച്ചെ 3.30നു ചെന്നൈയിൽ എത്തും. ഈ സർവീസിൽ 16 എസി കോച്ചുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ചെന്നൈ എഗ്‌മൂർ–തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് സ്പെഷ്യൽ (06115) 10നു രാത്രി 11.55നു പുറപ്പെട്ടു പിറ്റേന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരിച്ചുള്ള സർവീസ് (06116) 15നു പകൽ 3.45നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 11.45നു എഗ്‌മൂറിൽ എത്തും.

ഈ ട്രെയിനുകളിൽ നാലു ത്രി-ടയർ എസി, 10 സ്ലീപ്പർ, നാലു ജനറൽ കോച്ചുകൾ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് സ്പെഷ്യൽ സർവീസുകൾ അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു.

Next Story

RELATED STORIES

Share it