ഇനി എയ്ഡഡ് വിദ്യാര്‍ഥികള്‍ക്കും സൗജന്യ യൂനിഫോം
2019ലെ അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ 8.5 ലക്ഷം വിദ്യാര്‍ഥികളായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.

തിരുവനന്തപുരം: കൈത്തറി യൂനിഫോം പദ്ധതി വഴി എയ്ഡഡ് സ്‌കൂളുകളിലെ എല്‍പി വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം നേരിട്ടെത്തിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 2019ലെ അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ 8.5 ലക്ഷം വിദ്യാര്‍ഥികളായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍. 43 ലക്ഷം മീറ്റര്‍ യൂനിഫോം തുണിയാണ് ഇതിനായി ആവശ്യം വരും.
2018-19 അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂളിലെ 4.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 23 ലക്ഷം മീറ്റര്‍ യൂനിഫോമാണ് വിതരണം ചെയ്തത്. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് യൂനിഫോം നല്‍കിയത്. 2016ല്‍ കൈത്തറി സംരക്ഷണ നയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സൗജന്യ കൈത്തറി സ്‌കൂള്‍ യൂനിഫോം പദ്ധതി തുടങ്ങിയത്. നിലവില്‍ നാലായിരത്തിലേറെ തൊഴിലാളികള്‍ പദ്ധതിക്കുകീഴില്‍ വിവിധ കൈത്തറി സംഘങ്ങളില്‍ ജോലിചെയ്യുന്നുണ്ട്.
തുടക്കത്തില്‍ തൊഴിലാളികള്‍ക്കുള്ള കൂലി കൃത്യമായി ലഭിച്ചിരുന്നു. പിന്നീട് എല്ലാം താളംതെറ്റി. ആറുമാസമായി കൂലി കിട്ടുന്നില്ല. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് കൂലി വൈകുന്നതിന് പ്രധാന കാരണം. കൈത്തറി യൂനിഫോം പദ്ധതിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്
23 March 2023 2:39 PM GMTസാംബാ താളത്തില് ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്ശകര്ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT