Kerala

വിദ്യാര്‍ഥിനികളെ പ്രേമം നടിച്ച് പീഡിപ്പിച്ചു: നാലുപേര്‍ അറസ്റ്റില്‍

കോട്ടയ്ക്കല്‍ ചെറിയ സിറാമ്പിക്കണ്ടി മുഹമ്മദ് സിനാന്‍ (23), കമ്പിവളപ്പില്‍ കെ വി അഖില്‍ (23), നടിയചാലില്‍ സൂര്യപ്രകാശ് എന്ന അക്ഷയ് (22), മുചുകുന്ന് പുളിയന്‍ചേരി മുണ്ടിയാടി അഭിന്‍ മോഹന്‍ (18) എന്നിവരെയാണ് പയ്യോളി പോലിസ് അറസ്റ്റുചെയ്തത്.

വിദ്യാര്‍ഥിനികളെ പ്രേമം നടിച്ച് പീഡിപ്പിച്ചു: നാലുപേര്‍ അറസ്റ്റില്‍
X

പയ്യോളി: ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പ്രേമം നടിച്ച് പീഡിപ്പിച്ച കേസില്‍ നാലുപേരെ പോലിസ് അറസ്റ്റുചെയ്തു. കോട്ടയ്ക്കല്‍ ചെറിയ സിറാമ്പിക്കണ്ടി മുഹമ്മദ് സിനാന്‍ (23), കമ്പിവളപ്പില്‍ കെ വി അഖില്‍ (23), നടിയചാലില്‍ സൂര്യപ്രകാശ് എന്ന അക്ഷയ് (22), മുചുകുന്ന് പുളിയന്‍ചേരി മുണ്ടിയാടി അഭിന്‍ മോഹന്‍ (18) എന്നിവരെയാണ് പയ്യോളി പോലിസ് അറസ്റ്റുചെയ്തത്.

സ്‌കൂള്‍ ജാഗ്രതാ സമിതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. പെണ്‍കുട്ടികളെ പ്രേമം നടിച്ച് കാപ്പാട്, വയലാട്, കക്കയം എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രതികള്‍ പീഡിപ്പിച്ചതായി പോലിസ് പറഞ്ഞു. മൂന്നുപേര്‍ കാറിലും ഒരാള്‍ ബൈക്കിലുമാണ് വിദ്യാര്‍ഥിനികളെ കൊണ്ടുപോയത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it