Kerala

വിദേശത്ത് നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

എറണാകുളം കലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ടേക്ക് ഓഫ് എച്ച് ആര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ഫിറോസ് ഖാന്‍,അബ്ദുള്‍ സത്താര്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു. വിദേശത്ത് നേഴ്‌സിംഗ് ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പണം തട്ടിയത്.

വിദേശത്ത് നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്
X

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ നടത്തിയ സംഭവത്തില്‍ എറണാകുളം കലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ടേക്ക് ഓഫ് എച്ച് ആര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ഫിറോസ് ഖാന്‍,അബ്ദുള്‍ സത്താര്‍ എന്നിവരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു. വിദേശത്ത് നേഴ്‌സിംഗ് ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പണം തട്ടിയത്.സംഭവത്തില്‍ ഒരു കുടി എറണാകുളം നോര്‍ത്ത് പോലിസ് രജിസ്റ്റര്‍ ചെയ്തു.

കൊറോണ പ്രതിരോധം വാക്‌സിന്‍ നല്‍കുന്നതിന് അബുദാബി ഗവണ്‍മെന്റ് ആശുപത്രിയില്‍ നേഴ്‌സുമാരുടെ ഒഴിവുകള്‍ ഉണ്ടെന്നും ഒരു ലക്ഷം രൂപ ശമ്പളവും സൗജന്യ താമസം, ഭക്ഷണം, സര്‍ക്കാ ജോലി എന്നിവ വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിനിയായ യുവതിയില്‍ നിന്നും പ്രതികള്‍ 2,00000 രൂപ വിസക്കും സര്‍വ്വീസ് ചാര്‍ജ്ജിനുമായി വാങ്ങിയതിനുശേഷം അല്‍റിഗയില്‍ എത്തിച്ച് മുറിയില്‍ പൂട്ടിയിടുകയും, വാഗ്ദാനം ചെയ്ത നേഴ്‌സിംഗ് ജോലി നല്‍കാതെ പകരം പാലസ് ഹോം കെയര്‍ മസാജ് സെന്ററര്‍ എന്നിവിടങ്ങളില്‍ ജോലിക്ക് പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുന്നതായും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it