Kerala

പ്രളയ ഫണ്ട് തട്ടിപ്പ്: ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.പ്രളയദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയ കേസില്‍ നേരേത്തെ അറസറ്റിലായി റിമാന്റിലായിരുന്ന വിഷ്ണു പ്രസാദ് ഏതാനും ദിവസം മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.അന്വേഷണ സംഘം യഥാസമയം കുറ്റപത്രം സര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കിയത്.ഇതിനു പിന്നാലെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റു ചെയ്തത്. പ്രളയ ദുരിതബാധിതര്‍ക്ക് അനുവദിച്ച തുക വ്യാജ കൈപ്പറ്റ് രശീതിയുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്

പ്രളയ ഫണ്ട് തട്ടിപ്പ്: ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
X

കൊച്ചി: പ്രളയദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയെടുത്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസറ്റിലായി റിമാന്റില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യനാണ് ജാമ്യാപേക്ഷ തള്ളിയത്.വിഷ്ണുപ്രസാദിന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെയാണ് വാദം പൂര്‍ത്തിയായത്.തുടര്‍ന്ന് വിധി പറയാന്‍ കോടതി ഇന്നത്തേയക്ക് മാറ്റുകയായിരുന്നു.പ്രളയദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയ കേസില്‍ നേരേത്തെ അറസറ്റിലായി റിമാന്റിലായിരുന്ന വിഷ്ണു പ്രസാദ് ഏതാനും ദിവസം മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.അന്വേഷണ സംഘം യഥാസമയം കുറ്റപത്രം സര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കിയത്.ഇതിനു പിന്നാലെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റു ചെയ്തത്.പ്രളയ ദുരിതബാധിതര്‍ക്ക് അനുവദിച്ച തുക വ്യാജ കൈപ്പറ്റ് രശീതിയുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്.

അധികം തുക അക്കൗണ്ടിലെത്തിയ ദുരിതബാധിതര്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട പതിനായിരം രൂപ കൈപ്പറ്റിയ ശേഷം ശേഷിച്ച തുക കല്രേക്ടറ്റ് ദുരന്തനിവാരണ വിഭാഗം സെക്ഷനില്‍ തിരിച്ചടക്കുകയായിരുന്നു. പ്രളയത്തില്‍ വെള്ളം കയറിയ ഓരോ വീടുകള്‍ക്കും 10,000 രുപ വീതം ക്ലീനിംഗിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മുപ്പതിനായിരവും, അറുപതിനായിരവും രൂപയെത്തിയിരുന്നു. ഇത് കംപ്യൂട്ടര്‍ തകരാറായതിനാല്‍ അധികമായി കൈപ്പറ്റിയ തുക രൊക്കം പണമായി തിരികെ അടക്കണമെന്നാവശ്യപ്പെട്ട് സെക്ഷന്‍ ക്ലാര്‍ക്ക് ആയിരുന്ന വിഷ്ണ പ്രസാദ് തന്നെ ദുരിതബാധിതരെ ഫോണില്‍ ബന്ധപെട്ടിരുന്നു. ഇത്തരത്തില്‍ തിരികെ ലഭിച്ച ഒരു കോടി രൂപയില്‍ 47 ലക്ഷം രൂപ മാത്രമാണ് വിഷ്ണുപ്രസാദ് ട്രഷറിയില്‍ തിരികെ അടച്ചതത്രെ. പണം കൈപ്പറ്റിയ ശേഷം ഇവര്‍ക്ക് നല്‍കിയ കൈപ്പറ്റ് രശീത് വിഷ്ണുപ്രസാദ് സ്വയം കംപ്യൂട്ടറില്‍ നിര്‍മ്മിക്കുകയായിരുന്നു. വിശ്വാസ്യത ഉറപ്പുവരുത്താന്‍ മേലുദ്യോഗസ്ഥരടക്കമുള്ളവരെക്കൊണ്ടാണ് വ്യാജ രശീതിയില്‍ ഇയാള്‍ ഒപ്പ് വയ്പിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it