Kerala

പ്രളയ ഫണ്ട് തട്ടിപ്പ്: സിപിഎം നേതാവും ഭാര്യയും അറസ്റ്റില്‍; വെട്ടിലായി സിപിഎം

കേസിലെ രണ്ടാം പ്രതിയായ മഹേഷ് ഇന്നലെ രാത്രിയില്‍ പോലിസില്‍ കീഴടങ്ങി.കേസിലെ മൂന്നാം പ്രതിയായ സിപിഎം നേതാവ് ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായും വിവരമുണ്ട്.

പ്രളയ ഫണ്ട് തട്ടിപ്പ്: സിപിഎം നേതാവും ഭാര്യയും അറസ്റ്റില്‍; വെട്ടിലായി സിപിഎം
X

കൊച്ചി: പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ ഭരണാനുകൂല സംഘടനാ നേതാവ് അറസ്റ്റിലാകുകയും ഒരു സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പ്രതിയാകുകയും ചെയ്തിനു പിന്നാലെ സിപിഎമ്മിന്റെ മറ്റൊരു ലോക്കല്‍ കമ്മിറ്റി നേതാവും ഭാര്യയും അറസ്റ്റിലാകുകയും ചെയ്തതോടെ സിപിഎം വെട്ടിലായി.

കാക്കനാട് സ്വദേശി നിധിന്‍(30),ഇയാളുടെ ഭാര്യ ഷിന്റു(27) എന്നിവരെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.കേസില്‍ ആദ്യം അറസ്റ്റിലായ എറണാകുളം കലക്ട്രേറ്റിലെ ഭരണാകുല സംഘടനാ നേതാവായ വിഷ്ണു പ്രസാദ് നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ നിക്ഷേപിച്ച ശേഷം ഈ പണം പ്രതികള്‍ പിന്‍വലിച്ച് കൈപ്പറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. വിഷ്ണുവിന്റെ കൂട്ടുപ്രതി മഹേഷാണ് നിധിനെ വിഷ്ണുവിന് പരിചയപ്പെടുത്തിയത്.

2.5 ലക്ഷം നിക്ഷേപിച്ച ശേഷം വിഷ്ണുവും കൂട്ടുപ്രതി മഹേഷും ചേര്‍ന്ന് പണം പിന്‍വലിപ്പിച്ച് കൈപ്പറ്റുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.തങ്ങളുടെ അക്കൗണ്ടിലെത്തിയ പണം വാങ്ങിക്കൊണ്ടുപോയ സംഘം ഒരു രൂപ പോലും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് ഷിന്റു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. അതിനിടയില്‍ കേസിലെ രണ്ടാം പ്രതിയായ മഹേഷ് ഇന്നലെ രാത്രിയില്‍ പോലിസ് മുമ്പാകെ കീഴടങ്ങിയതായിട്ടാണ് വിവരം. കേസിലെ മൂന്നാം പ്രതിയായ സിപിഎം നേതാവ അന്‍വര്‍ ഒളിവിലാണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it