Kerala

പ്രളയ ധനസഹായം: അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പു വൈകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നിലവില്‍ 2,60,269 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ 571 അപേക്ഷകള്‍ മാത്രമാണ് തീര്‍പ്പാക്കിയതെന്നും സര്‍ക്കാര്‍ സത്യാവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചു. മറ്റ് അപേക്ഷകള്‍ പരിശോധിച്ചുവരികയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. തീര്‍പ്പാക്കിയ അപേക്ഷകള്‍ സംബന്ധിച്ചും ലഭിച്ചിട്ടുള്ള അപേക്ഷകള്‍ സംബന്ധിച്ചും വിവരങ്ങള്‍ പെട്ടെന്നു ഹാജരാക്കാന്‍ കഴിയില്ല. ഇതിന് രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു

പ്രളയ ധനസഹായം: അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പു വൈകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: പ്രളയ ധനസഹായത്തിനുള്ള അപ്പീല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് വൈകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിയെ അറിയിച്ചു. നിലവില്‍ 2,60,269 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ 571 അപേക്ഷകള്‍ മാത്രമാണ് തീര്‍പ്പാക്കിയതെന്നും സര്‍ക്കാര്‍ സത്യാവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചു. മറ്റ് അപേക്ഷകള്‍ പരിശോധിച്ചുവരികയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. തീര്‍പ്പാക്കിയ അപേക്ഷകള്‍ സംബന്ധിച്ചും ലഭിച്ചിട്ടുള്ള അപേക്ഷകള്‍ സംബന്ധിച്ചും വിവരങ്ങള്‍ പെട്ടെന്നു ഹാജരാക്കാന്‍ കഴിയില്ലെന്നും രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്നു ഹരജി പരിഗണിക്കുന്നതു അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ജനങ്ങളെ സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും ഇതിനായി ഈ മാസം 20 മുതല്‍ ജില്ലകള്‍ തോറും മീറ്റിങ്ങ് സംഘടിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അപേക്ഷകളിലും അപ്പീലുകളിലും അവ്യക്തത തുടരുകയാണെന്നും അപ്പീലുകളില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. അപ്പീലുകളുടെ എണ്ണം കൃത്യമായി പറയണമെങ്കില്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും കംപ്യുട്ടര്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it